Image

ഐ.പി.എല്ലിന്റെ ക്രിസോസ്റ്റം ജന്മദിനാഘോഷം 100 പേര്‍ക്ക് കണ്ണിന് വെളിച്ചം നല്‍കി

പി. പി. ചെറിയാന്‍ Published on 29 April, 2017
 ഐ.പി.എല്ലിന്റെ ക്രിസോസ്റ്റം ജന്മദിനാഘോഷം 100 പേര്‍ക്ക് കണ്ണിന് വെളിച്ചം നല്‍കി
ഹ്യൂസ്റ്റണ്‍: മാര്‍ത്തോമാ വലിയ മെത്രാപോലീത്താ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ ജന്മശതാബ്ദി ലോകമെങ്ങും സ്വീകരണ സമ്മേളനങ്ങള്‍ നടത്തി ആഘോഷിച്ചപ്പോള്‍ അതില്‍ നിന്നും വ്യത്യസ്ഥമായി തിമിര രോഗം കൊണ്ട് കാഴ്ച ശക്തി നഷ്ടപ്പെട്ട 100 പേര്‍ക്ക് സൗജന്യ നേത്ര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ച് കണ്ണിന് വെളിച്ചം നല്‍കി ഹ്യൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍ നാഷണല്‍ പ്രയര്‍ ലൈന്‍ സംഘാടകര്‍ ജന്മദിനം ആഘോഷിച്ചത്, ക്രിസോസ്റ്റം തിരുമേനിയുടെ പ്രത്യേക പ്രശംസക്ക് പാത്രമായി.

ക്രിസോസ്റ്റം തിരുമേനിയുടെ ദീര്‍ഘായുസ്സിനും, ആരോഗ്യത്തിനും വേണ്ടി ജന്മദിന നാളില്‍ ഐ.പി.എല്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ മുഖ്യപ്രസംഗം നടത്തുന്നതിനിടെ തിരുമേനിയുടെ സെക്രട്ടറിയും, മാര്‍ത്തോമാ സഭയുടെ ബിഷപ്പ് സ്ഥാനാര്‍ത്ഥിയുമായ റവ. സജു പാപ്പച്ചന്‍ ഐ.പി.എല്‍ കോര്‍ഡിനേറ്റര്‍മാരെ പ്രത്യേകം അഭിനന്ദിക്കുകയും, നന്ദി അറിയിക്കുകയും ചെയ്തു.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഏപ്രില്‍ 27 ന് നടന്ന പ്രെയര്‍ ലൈനില്‍ പങ്കെടുത്തു. മാര്‍ത്തോമാ സഭയിലെ എപ്പിസ്‌ക്കോപ്പാമാരായ യൂയാക്കീം മാര്‍ പൗലോസ്, ഏബ്രഹാം മാര്‍ പൗലോസ്, ഐസക്ക് മാര്‍ ഫിലിക്‌സിനോസ്,റവ പോള്‍, റവ ഷിബു സാമുവേല്‍, റവ. ജോജി ഉമ്മന്‍, തമ്പി മത്തായി (ഫ്‌ളോറിഡ), റവ ജയിംസ് ജേക്കബ്, റവ ഹാപ്പി അബ്രഹാം, പി. പി. ചെറിയാന്‍ (ഡാളസ്), ലില്ലികുട്ടി(ന്യൂയോര്‍ക്ക്), സാമുവേല്‍ തോമസ്(ബാള്‍ട്ടിമോര്‍), ജോണ്‍ മാത്യു(ഹൂസ്റ്റണ്‍), റവ ഈപ്പന്‍ ഡാനിയേല്‍, ജോസഫ് ജോര്‍ജ്ജ് (ഹൂസ്റ്റണ്‍), റവ കെ ആര്‍ കുരിയാക്കോസ്, ഷിജു ജോര്‍ജ് തച്ചനാലില്‍ തുടങ്ങിയവര്‍ ജന്മദിനാശംസകള്‍ അര്‍പ്പിച്ചു. ഐ പി എല്‍ കോര്‍ഡിനേറ്റര്‍ സി വി സാമുവേല്‍,റ്റി എ മാത്യു തുടങ്ങിയവര്‍ പ്രാര്‍ത്ഥന നേതൃത്വം നല്‍കി. വല്‍സ മാത്യു (ഹൂസ്റ്റണ്‍) പാഠം വായിച്ചു. റവ എം പി യോഹന്നാന്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. റവ ഫിലിപ്പ് ബേബിയുടെ പ്രാര്‍ത്ഥനക്കും ആശിര്‍വാദത്തിനും ശേഷം പ്രാര്‍ത്ഥനായോഗം സമാപിച്ചു.


പി. പി. ചെറിയാന്‍

 ഐ.പി.എല്ലിന്റെ ക്രിസോസ്റ്റം ജന്മദിനാഘോഷം 100 പേര്‍ക്ക് കണ്ണിന് വെളിച്ചം നല്‍കി ഐ.പി.എല്ലിന്റെ ക്രിസോസ്റ്റം ജന്മദിനാഘോഷം 100 പേര്‍ക്ക് കണ്ണിന് വെളിച്ചം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക