Image

ആര്‍ച്ച്‌ ബിഷപ്പ്‌ ഫ്രാന്‍സീസ്‌ കല്ലറയ്‌ക്കലിന്‌ ഷിക്കാഗോയില്‍ സ്വീകരണം

ജോയിച്ചന്‍ പുതുക്കുളം Published on 25 June, 2011
ആര്‍ച്ച്‌ ബിഷപ്പ്‌ ഫ്രാന്‍സീസ്‌ കല്ലറയ്‌ക്കലിന്‌ ഷിക്കാഗോയില്‍ സ്വീകരണം
ഷിക്കാഗോ: കൊച്ചി വരാപ്പുഴ രൂപതയുടെ ആര്‍ച്ച്‌ ബിഷപ്പായി സ്ഥാനം ഏറ്റതിനുശേഷം അമേരിക്കയില്‍ സന്ദര്‍ശനത്തിന്‌ എത്തിയ ആര്‍ച്ച്‌ ബിഷപ്പ്‌ ഫ്രാന്‍സീസ്‌ കല്ലറയ്‌ക്കല്‍ പിതാവിന്‌ ഷിക്കാഗോ ലാറ്റിന്‍ കാത്തലിക്‌ കമ്യൂണിറ്റി, ഷിക്കാഗോ എയ്‌ര്‍പോര്‍ട്ടില്‍ സ്‌നേഹോഷ്‌മളമായ സ്വീകരണം നല്‍കി.

ജൂലൈ രണ്ടാംതീയതി ശനിയാഴ്‌ച വൈകുന്നേരം 6.30-ന്‌ ഷിക്കാഗോ എല്‍മസ്റ്റിലുള്ള മേരി ക്യൂന്‍ ഓഫ്‌ ഹെവന്‍ പള്ളിയില്‍ പിതാവ്‌ വിശുദ്ധകുര്‍ബാന അര്‍പ്പിക്കുന്നതും അതിനുശേഷം പാരീഷ്‌ ഹാളില്‍ സ്വീകരണ സമ്മേളനവും കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതുമാണ്‌. എല്ലാവരേയും ഈ സമ്മേളനത്തിലേക്ക്‌ ഷിക്കാഗോ ലാറ്റിന്‍ കാത്തലിക്‌ കമ്യൂണിറ്റി സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ഫാ. തോമസ്‌ പനയ്‌ക്കല്‍ (815 483 7687), ഹെറാള്‍ഡ്‌ ഫിഗരേദോ (630 400 1172).
ആര്‍ച്ച്‌ ബിഷപ്പ്‌ ഫ്രാന്‍സീസ്‌ കല്ലറയ്‌ക്കലിന്‌ ഷിക്കാഗോയില്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക