Image

യു.എസ് വിസയുള്ളവര്‍ക്ക് യു.എ.ഇയില്‍ വിസ ഓണ്‍ അറൈവല്‍

Published on 29 April, 2017
യു.എസ് വിസയുള്ളവര്‍ക്ക് യു.എ.ഇയില്‍ വിസ ഓണ്‍ അറൈവല്‍
ദുബായ്: നിയമ പ്രാബല്യമുള്ള അമേരിക്കന്‍ വിസയോ ഗ്രീന്‍ കാര്‍ഡോ ഉള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് മെയ് ഒന്നു മുതല്‍ യു.എ.ഇയില്‍ വിസ ഓണ്‍ അറൈവല്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. യു.എ.ഇയിലെ മിനിസ്ട്രി ഓഫ് ഫോറിന്‍ അഫയേഴ്‌സ് ആന്‍ഡ് ഇന്റര്‍ നാഷണല്‍ കോര്‍പ്പറേഷന്‍ കഴിഞ്ഞയാഴ്ച ഇതു സംബന്ധിച്ച കത്ത് ബന്ധപ്പെട്ട അധികൃതര്‍ക്ക് അയയ്ക്കുകയുണ്ടായി. കഴിഞ്ഞ മാസം ക്യാബിനറ്റ് എടുത്ത തീരുമാനമാണ് നിയമ പ്രാബല്യമുള്ള അമേരിക്കന്‍ വിസയോ ഗ്രീന്‍ കാര്‍ഡോ ഉള്ള ഇന്ത്യക്കാര്‍ക്ക് യു.എ.യില്‍ വിസ അനുവദിക്കണമെന്നത്.

മിനിസ്ട്രിയുടെ കര്‍ശന നിര്‍ദേശപ്രകാരമാണ് അധികൃതര്‍ക്ക് സര്‍ക്കുലര്‍ അയച്ചതെന്ന് ഷാര്‍ജയിലെ സിവില്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ ഷെയ്ക്ക് ഖാലിദ് ബിന്‍ ഇസാം അല്‍ ഖ്വാസിമി അറിയിച്ചു. എയര്‍പ്പോര്‍ട്ടുകള്‍, സീ പോര്‍ട്ടുകള്‍ ഉള്‍പ്പെടെ എല്ലാ യു.എ.ഇ ബോര്‍ഡേഴ്‌സ് പോയിന്റുകള്‍ക്കും സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. മെയ് ഒന്നു മുതല്‍ ഈ സംവിധാനം പ്രാബല്യത്തില്‍ ആവുമെന്ന് ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക