Image

കെ.സി വേണുഗോപാലിനെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു; വിഷ്‌ണുനാഥ്‌ എഐസിസി സെക്രട്ടറി

Published on 29 April, 2017
കെ.സി വേണുഗോപാലിനെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു; വിഷ്‌ണുനാഥ്‌ എഐസിസി സെക്രട്ടറി


കോണ്‍ഗ്രസ്‌ നേതാവും എംപിയുമായ കെ.സി വേണുഗോപാലിനെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. പി.സി വിഷ്‌ണുനാഥിനെ എഐസിസി സെക്രട്ടറിയുമാക്കിയിട്ടുണ്ട്‌. കര്‍ണാടക സംസ്ഥാനത്തിലെ കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലകളാണ്‌ ഇരുവര്‍ക്കും നല്‍കിയിരിക്കുന്നത്‌. 

 വേണുഗോപാലിന്റെ പേര്‌ നേരത്തെ കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തേക്കുളള ചര്‍ച്ചകളില്‍ ഉയര്‍ന്നുകേള്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ഇതിനിടെയാണ്‌ അദ്ദേഹത്തെ എഐസിസി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്‌. നിലവില്‍ ആലപ്പുഴയില്‍ നിന്നുളള എംപിയാണ്‌ കെ.സി വേണുഗോപാല്‍. 

ഗോവയുടെയും കര്‍ണാടകയുടെയും ചുമതലകളില്‍ നിന്നും കോണ്‍ഗ്രസ്‌ നേതാവായ ദിഗ്‌വിജയ്‌സിങ്ങിനെ നീക്കം ചെയ്‌ത കാര്യവും കോണ്‍ഗ്രസ്‌ പാര്‍ട്ടി പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക