Image

റിച്ചിയില്‍ റൌഡി ലുക്കില്‍ നിവിന്‍ പോളി

Published on 30 April, 2017
റിച്ചിയില്‍ റൌഡി ലുക്കില്‍ നിവിന്‍ പോളി


കൊച്ചി:നിവിന്‍ പോളിയെ നായകനാകുന്ന ഗൌതം രാമചന്ദ്രന്‍ ചിത്രം റിച്ചിയുടെ ടീസര്‍ പുറത്തുവന്നു. നിവിന്‍ പോളിയുടെ തമിഴ്‌ പ്രവേശനം ഗംഭീരമാകുമെന്ന സൂചന നല്‍കുന്ന ചിത്രത്തില്‍ മാസ്‌ ആക്ഷന്‍ ഗെറ്റപ്പിലാണ്‌ നിവിന്‍ എത്തിയിരിക്കുന്നത്‌.

റിച്ചിയില്‍  ലോക്കല്‍ റൌഡിയായാണ്‌ നിവിന്റെ വരവ്‌. നിവിന്‍ പോളി ഫേസ്‌ബുക്ക്‌ പേജിലൂടെ പുറത്തുവിട്ട ടീസര്‍ ആരവം ഉയര്‍ത്തിക്കഴിഞ്ഞു. തമിഴ്‌ സിനിമയിലേക്ക്‌ നിവിന്‍ പോളിയെ സ്വാഗതം ചെയ്‌ത്‌ ധനൂഷും ടീസര്‍ ഷെയര്‍ ചെയ്‌തു.

നിവിന്‍ പോളിയും തമിഴ്‌ താരം നടരാജനുമാണ്‌ ചിത്രത്തിലെ പ്രധാനതാരങ്ങള്‍. പ്രകാശ്‌ രാജും പ്രധാനവേഷത്തിലെത്തുന്നു. ശ്രദ്ധ ശ്രീനാഥ്‌ നായികയാവുന്ന ചിത്രത്തില്‍ നടരാജനെ കൂടാതെ ലക്ഷ്‌മി പ്രിയയും പ്രധാനതാരമാണ്‌.

കന്നഡയില്‍ സൂപ്പര്‍ഹിറ്റായ 'ഉള്ളിടവരു കണ്ടാതെ' എന്ന ചിത്രത്തിന്റെ തമിഴ്‌ പതിപ്പാണ്‌ റിച്ചി. യെസ്‌ സിനിമാ കമ്പനിയും കാസ്റ്റ്‌ ആന്‍ഡ്‌ ക്രൂവും ചേര്‍ന്നാണ്‌ റിച്ചി നിര്‍മിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക