Image

ഫാത്തിമ തീര്‍ഥാടനം ജൂലൈ 24, 25, 26, 27 തീയതികളില്‍

Published on 30 April, 2017
ഫാത്തിമ തീര്‍ഥാടനം ജൂലൈ 24, 25, 26, 27 തീയതികളില്‍
ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ നേതൃത്വത്തില്‍ ഫാത്തിമ തീര്‍ഥാടനം നടത്തുന്നു. ജൂലൈ 24, 25, 26, 27 തീയതികളില്‍ നടത്തുന്ന തീര്‍ഥാടനത്തിന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ബിഷപ് മാര്‍ ജോസഫ് സ്രാന്പിക്കല്‍ നേതൃത്വം നല്‍കും. 

ആഷിന്‍ സിറ്റി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ലിമിറ്റഡ് നയിക്കുന്ന തീര്‍ഥാടനം 24ന് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍നിന്നും ഉച്ചകഴിഞ്ഞ് 3.30ന് ആരംഭിച്ച് 27ന് വൈകുന്നേരം തിരിച്ചെത്തും. മുതിര്‍ന്നവര്‍ക്ക് 390 പൗണ്ടും കുട്ടികള്‍ക്ക് 345 പൗണ്ടുമാണ് ടിക്കറ്റ് നിരക്ക്. 

വിവരങ്ങള്‍ക്ക്: ഫിലിപ്പ് കണ്ടോത്ത് (ഗ്ലോസ്റ്റര്‍) 07703063836, ജോസി മാത്യു (കാര്‍ഡിഫ്) 07916334280, ഷിജോ തോമസ് 07578594094, ജോണ്‍സണ്‍ പഴയന്പള്ളി 07886755879.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക