Image

അനുമതിയില്ലാതെ ജീവിതചരിത്രം; മുന്‍ ജര്‍മന്‍ ചാന്‍സലര്‍ക്ക് പത്ത് ലക്ഷം യൂറോ നഷ്ടപരിഹാരം

Published on 30 April, 2017
അനുമതിയില്ലാതെ ജീവിതചരിത്രം; മുന്‍ ജര്‍മന്‍ ചാന്‍സലര്‍ക്ക് പത്ത് ലക്ഷം യൂറോ നഷ്ടപരിഹാരം
   ബെര്‍ലിന്‍: മുന്‍ ജര്‍മന്‍ ചാന്‍സലര്‍ ഹെല്‍മുട്ട് കോളിന് പത്ത് ലക്ഷം യൂറോ (ഏഴ് കോടി രൂപാ) നഷ്ടപരിഹാരം നല്‍കാന്‍ കൊളോണ്‍ ജില്ലാ കോടതി ഉത്തരവായി. കോളിന്റെ ജീവചരിത്രമെഴുതിയ ഹെറിബര്‍ട്ട് സ്വാന്‍ കോളിന്റെ അനുമതി കൂടാതെ എഴുതിയ ഗ്രന്ഥത്തിലെ പരാമര്‍ശങ്ങളാണ് കേസിന് അടിസ്ഥാനം.

ലെഗസി ദി കോള്‍ പ്രോട്ടോക്കോള്‍സ് എന്നാണ് ജീവചരിത്ര ഗ്രന്ഥത്തിന്റെ പേര്. 2014 ല്‍ പുറത്തിറക്കിയ ഈ ഗ്രന്ഥം ബെസ്റ്റ് സെല്ലര്‍ പദവി നേടിയിരുന്നു.

പുസ്തകം പുറത്തിറങ്ങിയശേഷം കോള്‍ കോടതിയെ സമീപിക്കുകയായിരുന്നു. അന്‍പത് ലക്ഷം യൂറോയാണ് 87 കാരനായ കോള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടതെങ്കിലും കോടതി ഒരു മില്യണ്‍ യൂറോ മാത്രമാക്കി മാനഷ്ട തുക നിശ്ചയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക