Image

പ്രഫഷണല്‍ രംഗത്തെ മേന്മകള്‍ ജന്മനാടിനുവേണ്ടി പ്രയോജനപ്പെടുത്താന്‍ കുടിയേറ്റ നഴ്‌സിംഗ് സമൂഹം തയാറാവണം: ജോസ് കെ. മാണി

Published on 30 April, 2017
പ്രഫഷണല്‍ രംഗത്തെ മേന്മകള്‍ ജന്മനാടിനുവേണ്ടി പ്രയോജനപ്പെടുത്താന്‍ കുടിയേറ്റ നഴ്‌സിംഗ് സമൂഹം തയാറാവണം: ജോസ് കെ. മാണി
   ലണ്ടന്‍: ആരോഗ്യരംഗത്ത് സംഭവിക്കുന്ന ഗുണപരമായ മാറ്റങ്ങള്‍ ജന്മനാടിന് പ്രയോജനകരമാകുന്ന രീതിയില്‍ ഉപയോഗപ്പെടുത്തുന്നതിനുകൂടി യുകെയിലെ മലയാളി നഴ്‌സിംഗ് സമൂഹം തയാറാവണമെന്ന് ജോസ് കെ. മാണി എംപി. ലണ്ടനില്‍ നടന്ന യുക്മ നഴ്‌സസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

പ്രഫഷണല്‍ ഡവലപ്പ്‌മെന്റിന് സഹായകരമായ രീതിയില്‍ കേരളത്തിലെയും ഇന്ത്യയിലെയും നഴ്‌സിംഗ് മേഖലയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് സഹായകരമായ നിര്‍ദ്ദേശങ്ങള്‍ യുക്മ ഒരു പ്രോജക്ട് എന്ന നിലയില്‍ സമര്‍പ്പിച്ചാല്‍ അത് നടപ്പിലാക്കുന്നതിന് ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങളുമായി ചര്‍ച്ച നടത്തുന്നതിന് മുന്‍കൈ എടുക്കാമെന്നും അദ്ദേഹം അറിയിച്ചു. നൂറില്‍പരം സംഘടനകളുമായി യുകെയിലെ മലയാളി സമൂഹത്തിന്റെ സമസ്ത മേഖലകളിലും സജീവമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന യുക്മയുടെ പ്രവര്‍ത്തനശൈലിയെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. 

നഴ്‌സിംഗ് മേഖലയില്‍ റീവാലിഡേഷന്‍ പദ്ധതി നിലവില്‍ വന്നതിനുശേഷം യുക്മ സംഘടിപ്പിച്ച സിപിഡി (കണ്ടിന്യൂയിംഗ് പ്രഫഷണല്‍ ഡവലപ്‌മെന്റ്) അക്രഡിറ്റഡ് പോയിന്റുകളോട് കൂടിയ പരിശീലന പരിപാടിയായിരുന്നു കണ്‍വന്‍ഷനോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നത്. ബ്രിട്ടണിലെ നഴ്‌സിംഗ് ട്രയിനിംഗ് മേഖലയില്‍ പതിറ്റാണ്ടുകളുടെ പരിചയസന്പത്തുള്ള മെരിലിന്‍ എവ്‌ലേ, തന്പി ജോസ്, റീഗന്‍ പുതുശേരി, മിനിജ ജോസ്, മോന ഫിഷര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. 

സെന്‍ട്രന്‍ ലണ്ടനിലെ വൈഎംസിഎ മെയിന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ വാല്‍ത്താം ഫോറസ്റ്റ് കൗണ്‍സില്‍ ഡെപ്യൂട്ടി മേയറായ ഫിലിപ്പ് എബ്രാഹം വിശിഷ്ടാതിഥിയായിരുന്നു. യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് ആമുഖ പ്രഭാഷണം നടത്തി. ചടങ്ങില്‍ നഴ്‌സിംഗ് മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകളെ പരിഗണിച്ച് ജോസ്. കെ. മാണി എംപിക്ക് യുക്മയുടെ പ്രത്യേക മൊമെന്േ!റാ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് കൈമാറി. നഴ്‌സസ് ഡേ സെലിബ്രേഷനോട് അനുബന്ധിച്ച് വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച നഴ്‌സുമാരായ മേരി ഇഗ്‌നേഷ്യസ് (ബെസ്റ്റ് കംന്പാഷനേറ്റ് നഴ്‌സ്), ജോമോന്‍ ജോസ് (നഴ്‌സ് ഓഫ് ദി ഇയര്‍), ബിനോയ് ജോണ്‍ (നഴ്‌സ് ലീഡര്‍ ഓഫ് ദി ഇയര്‍), ബിന്നി മനോജ് (ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്), ബേബിച്ചന്‍ തോമസ് മണിയന്ചിറ (ബെസ്റ്റ് സോഷ്യല്‍ ആക്ടിവിസ്റ്റ് നഴ്‌സ്) എന്നിവരെ ആദരിച്ചു. യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി സിന്ധു ഉണ്ണി, തന്പി ജോസ്, ഏബ്രാഹം ജോസ്, ജോയിന്റ് ട്രഷറര്‍ ജയകുമാര്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. യുക്മ നേതാക്കളായ ജോമോന്‍ കുന്നേല്‍, ഡോ. ബിജു പെരിങ്ങത്തറ, കുഞ്ഞുമോന്‍ ജോബ്, ഡിക്‌സ് ജോര്‍ജ്, അജിത് വെണ്‍മണി, ബാലസജീവ് കുമാര്‍, ഒഐസിസി യുകെ ജനറല്‍ സെക്രട്ടറി അഡ്വ. എബി സെബാസ്റ്റ്യന്‍, പ്രവാസി കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ടോമിച്ചന്‍ കൊഴുവനാല്‍, അയര്‍ക്കുന്നം സംഗമം ജനറല്‍ കണ്‍വീനര്‍ സി.എ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ഷിബി വര്‍ഗീസ് അവതാരികയായി.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക