Image

അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ പെരുന്നാളിന് കൊടിയിറങ്ങി

Published on 30 April, 2017
അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ പെരുന്നാളിന് കൊടിയിറങ്ങി
അബുദാബി : സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ ആഘോഷിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭ അങ്കമാലി ഭദ്രാസനാധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം നിര്‍വഹിച്ചു. 

വിശുദ്ധ മൂന്നിേന്മല്‍ കുര്‍ബാനയും തുടര്‍ന്ന് ആശീര്‍വാദവും നേര്‍ച്ചവിളന്പും ആഘോഷമായ റാസയും പെരുന്നാളിന്റെ ഭാഗമായിരുന്നു. വികാരി ഫാ. എം. സി. മത്തായി, സഹവികാരി ഫാ.ഷാജന്‍ വര്‍ഗീസ്, ഫാ. മാത്യു വര്‍ഗീസ്, ഫാ. കെ.ടി. തോമസ് എന്നിവര്‍ വിശുദ്ധ മൂന്നിേന്മല്‍ കുര്‍ബാനക്ക് സഹകാര്‍മികത്വം വഹിച്ചു.

സെന്റ് ജോര്‍ജ് ഹോംസ് നാലാം ഘട്ടത്തിന്േ!റയും പള്ളിയുടെ പേരിലുള്ള മൊബൈല്‍ ആപ്ലിക്കേഷന്റെയും യുവജന പ്രസ്ഥാനത്തിന്റെ ഡയറി പ്രോജക്ട് 2018 ന്റെയും ഉദ്ഘാടനം മാര്‍ പോളിക്കാര്‍പ്പസ് നിര്‍വഹിച്ചു. 

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക