Image

ഭാരതീയ പ്രവാസി പരിഷത്ത് സര്‍ഗ സായാഹ്നം സംഘടിപ്പിച്ചു

Published on 30 April, 2017
ഭാരതീയ പ്രവാസി പരിഷത്ത് സര്‍ഗ സായാഹ്നം സംഘടിപ്പിച്ചു
 കുവൈത്ത്: ഭാരതീയ പ്രവാസി പരിഷത്ത് അബാസിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍ഗസായാഹ്നം എന്ന ശീര്‍ഷകത്തില്‍ സംവാദ സദസും ചര്‍ച്ചയും സംഘടിപ്പിച്ചു. 

ഏരിയ പ്രസിഡന്റ് പ്രവീണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബിപിപിയുടെ വനിതാവിഭാഗമായ സ്ത്രീ ശക്തി ഏരിയ കമ്മിറ്റി വന്ദേമാതരം അവതരിപ്പിച്ചു. ഓര്‍ഗനൈസിഗ് സെക്രട്ടറി വി. വിജയരാഘവന്‍ കുടുംബ ബന്ധങ്ങളുടെ പവിത്രതയെ കുറച്ച് സംസാരിച്ചു. മാവോലിക്കര രാജശേഖരന്‍ പിള്ള ന്ധശിഥിലമാകുന്ന കുടുംബ ബന്ധങ്ങളും സാമൂഹിക തകര്‍ച്ചയും’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി.

തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ രമ്യാ ധനുഷ്, രാധാകൃഷ്ണന്‍, പ്രസാദ്, രമേഷ്, സുരേന്ദ്രന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി നാരായണന്‍ ചര്‍ച്ചയും സംവാദവും നിയന്ത്രിച്ചു. അശ്വതി ശ്രീനാഥിന്റെ അവതരണവും ശരത്തും ജ്യോതിഷും അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങളും വളരെ ഹൃദ്യമായിരുന്നു. ഏരിയ സെക്രട്ടറി സതീശന്‍, ഏരിയ വൈസ് പ്രസിഡന്റ് മനോജ് എഴുമറ്റൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക