Image

കവിതയുടെ പെരുമഴതീര്‍ത്ത് കവിതയോരത്ത്

Published on 30 April, 2017
കവിതയുടെ പെരുമഴതീര്‍ത്ത് കവിതയോരത്ത്

ജിദ്ദ: വ്യത്യസ്തമായ കവിതകളുടെ ആലാപന വര്‍ഷം കൊണ്ട് ഗ്രന്ഥപ്പുര ജിദ്ദയുടെ കവിതയോരത്ത് എന്ന പരിപാടി ശ്രദ്ധേയമായി. പുതുമുഖ കവികളുടെ പരിചയപെടുത്തലുകളും ഇരുപത്തഞ്ചോളം കവിതകളുടെ അവതരണവും ചര്‍ച്ചയും പ്രവാസലോകത്തിനു ഒരു നവ്യാനുഭവമായി.

ഭാഷയെ നിലനിര്‍ത്തുന്നതില്‍ കവിതകള്‍ വഹിക്കുന്ന പങ്ക് നിര്‍ണായകമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത മലയാളം അധ്യാപിക ഗീതാ ബാലാഗോപാല്‍ പറഞ്ഞു. പുതിയ കവികള്‍ ക്ഷമയും സൂക്ഷ്മതയും പാലിക്കണമെന്നും ഓരോ കവിയും അവനവനെ തന്നെ കണ്ടെത്തുകയാണെന്നും കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി അധ്യാപകന്‍ പ്രഫ. ഇസ്മായില്‍ മരിതേരി പറഞ്ഞു. 

കൊന്പന്‍മൂസ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുകേഷ് മങ്ങാടന്‍, മാരിയത്ത് ശാകിര്‍, സലാം ഒളവട്ടൂര്‍, നസീം സലാഹ്, രേഷ്മ ബാവ മൂപ്പന്‍, അസൈന്‍ ഇല്ലിക്കല്‍, കബീര്‍ മുഹ്‌സിന്‍ കാളികാവ്, ഹംസ എലാന്തി, മുരളി, മുഹമ്മദ്കുഞ്ഞി വണ്ടൂര്‍, അശ്മല്‍നഹ, നവാല്‍സലാഹ്, എ.പി. അന്‍വര്‍, ശംശു നിലന്പൂര്‍, ഷാനവാസ്, ജാബിര്‍, സുഫൈല്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. ഗോപി നെടുങ്ങാടി, ഷിബു തിരുവനന്തപുരം, സാദിഖലി തുവൂര്‍, ശരീഫ്‌സാഗര്‍. ശറഫുദ്ദീന്‍ കായംകുളം ഷാജു അത്താണിക്കല്‍, ശരീഫ് കാവുങ്ങല്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക