Image

സിജി യാത്രയയപ്പ് നല്‍കി

Published on 30 April, 2017
സിജി യാത്രയയപ്പ് നല്‍കി
   റിയാദ്: ഉപരിപഠനാര്‍ഥം കാനഡയിലേക്ക് പോകുന്ന സിജി ചെയര്‍മാന്‍ ഡോ. സക്കരിയക്കും മദര്‍ സിജി അംഗമായ ജിഷ സകരിയക്കും കുടുംബത്തിനും സിജി നിര്‍വാഹക സമിതി യാത്രയയപ്പ് നല്‍കി. കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയിലെ പീഡിയാട്രീഷ്യനായ ഡോ. സക്കരിയക്ക് സിജിയുടെ ഉപഹാരം ചീഫ് പേട്രണ്‍ അബൂബക്കറും യാര സ്‌കൂള്‍ ചെയര്‍മാന്‍ ഷാജാഹാനും ചേര്‍ന്ന് നല്‍കി. പുതിയ ചെയര്‍മാന്‍ ആയി അബ്ദുല്‍ മജീദിനെയും വൈസ് ചെയര്‍മാനായി ഫഹീമിനെയും തെരഞ്ഞെടുത്തു.

ഇതോടനുബന്ധിച്ച് നടന്ന സെഷനില്‍ വ്യക്തിയുടെ സമഗ്ര വികസനം ലക്ഷ്യമാക്കുന്ന ഡിപിഇപി പ്രോഗ്രാം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രോഗ്രാം വൈസ് പ്രസിഡന്റ് നൗഷാദ് അലി അവതരിപ്പിച്ചു. സിജി ട്രെയിനര്‍ സമീര്‍, സേവാ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി അംഗം നവാസ്, സിജി നിര്‍വാഹക സമിതി അംഗം താന്നിക്കല്‍ മുഹമ്മദ് സിജി മദേഴ്‌സ് പ്രസിഡന്റ് ഡോ. ഹസീന, വൈസ് പ്രസിഡന്റ് ഖമറുന്നീസ നൗഷാദ്, ഫഹീം, റഷീദ് സാഹിദ്, റജീന റഷീദ് സാഹിദ് എന്നിവര്‍ സംസാരിച്ചു. ചാപ്റ്റര്‍ ചെയര്‍മാന്‍ ജബാര്‍ കണ്ണൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സിജി റിയാദ് ചാപ്റ്റര്‍ ചീഫ് കോഓര്‍ഡിനേറ്റര്‍ റഷീദലി, അബ്ദുല്‍ മജീദ് മജീദ് എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക