Image

കൊച്ചി മെട്രോ എന്ന വെള്ളാന (കണ്ടതും കേട്ടതും: ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)

Published on 30 April, 2017
കൊച്ചി മെട്രോ എന്ന വെള്ളാന (കണ്ടതും കേട്ടതും: ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)
കേരളത്തില്‍ ഉടലെടുത്തിട്ടുള്ള മഹാനിര്‍മ്മാണ പദ്ധതികളുടെമുന്നില്‍ നില്‍ക്കുന്ന ഒരുസംരംഭമാണ് കൊച്ചിന്‍ മെട്രോ. ഇതിന്റെ രൂപഭാവനകള്‍ 2008ല്‍ തുടങ്ങുകയും നിര്‍മ്മാണം 2012ല്‍ തുടക്കമിടുകയും ചെയ്തു അഞ്ചുവര്‍ഷങ്ങള്‍ക്കകം നിര്‍മ്മാണംപൂര്‍ത്തിയാക്കി യാത്രാ സഞ്ചമാകും എ ന്നായിരുന്നു അന്നത്തെ ഭരണകൂടത്തിന്‍റ്റേയും ഇതിന്റെ നേത്രുസ്ഥാനം അലങ്കരിച്ചവരും പൊതുജനത്തിനു കൊടുത്ത ഉറപ്പോവാഗ്ദാനമോ എന്ന് എന്തുവേണമെങ്കിലും പറയാം.

ഇതിനോടകം 6000 കോടിയില്‍ പരംരൂപ ഇതിലേയ്ക്കു ചിലവഴിച്ചിരിക്കുന്നു.ഇന്നും ആര്‍ക്കും പ്രവചിക്കുവാന്‍ പറ്റില്ല എന്ന്, ടിക്കറ്റ് എടുത്ത് ഒരുസഞ്ചാരി ഈ ട്രെയിനില്‍ കയറും? കേരളത്ത ില്‍പലപ്പോഴും പോകാറുള്ള എനിക്ക് ഒരുപാടു യാത്രാക്ലേശങ്ങള്‍ ഈനിര്‍മാണപ്രക്ര്യയകളില്‍നിന്നും അനുഭവിക്കേണ്ടിവരുന്നതിന്‍റ്റേയും വെളിച്ചത്തിലും ഈപണി എന്നു തീരും, എന്നുതീരും എന്നു സ്വയമേചോദിക്കുന്നതിനാലും കുറച്ചുചോദ്യങ്ങള്‍ ചോദിച്ചുപോകുന്നു.

ഇതുപോലെ ബൃഹത്തായ ഒരുപുറപ്പാടിന്റെ മുഖ്യലഷ്യം ജനം ദിവ സേന അനുഭവിക്കുന്ന യാത്രാക്ലേശം പരിഹരിക്കുകകൂടാതെ വാഹനങ്ങള്‍ പുറപ്പെടുവിക്കുന്ന മലിനീകരവാതകങ്ങള്‍ക്കു കുറവുവരുത്തുക .രണ്ടുംതികച്ചും അഭിനന്ദനീയമായ അഭിലാഷങ്ങള്‍ തന്നെ.
കേരളത്തില്‍ നടന്നിട്ടുള്ള വലിയനിര്‍മ്മാണ പദ്ധതികളുടെമുന്നില്‍ നില്‍ക്കുന്നഒരുപദ്ധതിയാണ് കൊച്ചി മെട്രോ. 2012 ല്‍തുടങ്ങിയ ഈനിര്‍മ്മാണ പരിപാടിക്ക് ഇതിനോടകം 6000 കോടിരൂപയില്‍ കൂടുതല്‍ മുടങ്ങിയിരുന്നു ഇന്നും തീര്‍ച്ചയില്ല എന്ന്ആദ്യമായി പണംനല്‍കുന്ന യാത്രക്കാരുമായിട്രെയിന്‍ ഓടും എന്ന് .

ആദ്യത്തെ ഘട്ടംആലുവയില്‍ നിന്നും തുടങ്ങി സൗത്ത് എറണാകുളത്തുവളഞ്ഞു തൃപ്പൂണിത്തറയില്‍ അവസാനിക്കുന്നു.26 സ്‌റ്റേഷനുകളാണ് ഈലൈനില്‍ സജ്ജീകരിച്ചിരിക്കുന്നത്.
ഇവിടത്തെ പരാമര്‍ശനം നിര്‍മാണമോ, ചിലവോ, രൂപരേഖയോ ഒന്നുമല്ല പിന്നെയോ യാത്രക്കാര്‍ക്ക് ഇത് എങ്ങിനെ പ്രായോഗികമാവും ഉദാഹരണത്തിന് ദിവസേന സ്വന്തം വാഹനങ്ങളില്‍ ജോലി സംബന്ധമായി എറണാകുളം ഭാഗത്തേക്കു സമീപപട്ടണങ്ങളില്‍ നിന്നും യാത്രനടത്തുന്ന ജനതക്ക്. ഈസഞ്ചാരമാര്‍ഗം എളുപ്പമുള്ളതാക്കുന്നതിനാണ് ശ്രമമെങ്കില്‍ അതു സാഷാല്‍ക്കരിക്കപ്പെടും എന്നുതോന്നുന്നില്ല. പൊതു യാത്രാ സംവിധാനങ്ങള്‍ യാത്രക്കാര്‍ക്ക് സൗകര്യപ്രദമായരീതിയില്‍ അവതരിപ്പിച്ചെങ്കില്‍ മാത്രമേഅവര്‍ ഉപയോഗപ്പെടുത്തൂ.

ഓരോ സ്‌റ്റേഷനിലും നിന്നുംരണ്ടുകിലോമീറ്റര്‍ ചുറ്റളവില്‍വസിക്കുന്നവര്‍ക്കും ജോലിസ്ഥലം ഉള്ളവര്‍ക്കും കൊച്ചിമെട്രോഉപയോഗപ്പെടും. അല്ലാതെ മറ്റൊരുവാഹനത്തില്‍ കയറിയുംദൂരവഴികള്‍ നടന്നുംഎത്രപേര്‍ ഈമെട്രോ ഉപയോഗിക്കുന്നതിനെത്തും?
കാറുകളിലോ ഇരുചക്രവാഹനങ്ങളിലോ വന്ന് സ്‌റ്റേഷന്റെ പരിസരങ്ങളില്‍ സൗജന്യമായി സുരക്ഷിത പാര്‍ക്കിങ് നല്‍കുന്നതിനുള്ള ഒരു ക്രമീകരണവും എങ്ങുംകണ്ടില്ല. എത്ര പേര്‍ ഓട്ടോറിക്ഷക്കും മാറ്റുവാഹനങ്ങള്‍ക്കും പണം നല്‍കിട്രെയിനില്‍ കയറുന്നതിന് എത്തും? എത്തുന്ന സ്ഥലത്തും ഇതുപോലെ പണവുംസമയവും കളയണം ഒരുയാത്ര പൂര്‍ത്തീകരിക്കുന്നതിന്.
കേരളത്തിലെ മുഖ്യപട്ടണങ്ങളിലെ റോഡുകളും യാത്രാസൗകര്യങ്ങളും തികച്ചും മോശം.

സ്വകാര്യവാഹനങ്ങളുടെ എണ്ണംദിനം പ്രതിദിനം വര്‍ദ്ധിക്കുന്നു. ഇതിനെല്ലാം ഒരുപരിഹാരംകാണേണ്ടത്ഭരണാധികാരുടെ ചുമതലയാണ് .എന്നുവെച്ച് ദീര്‍ഘവീക്ഷണമില്ലാത്തതും, എല്ലാവശങ്ങളും നന്നായിപഠിക്കാത്തതുമായ പരിഷ്ക്കാരങ്ങള്‍ കൊണ്ടുവന്നിട്ട് എന്തുനേട്ടം ആര്‍ക്കുനേട്ടം?

റോഡുകളിലെ തിക്കുംതിരക്കും, അന്തരീക്ഷമാലിന്യത്തിനൊരുകുറവും വരുത്താം എന്നുംപറഞ്ഞു ആരുംതന്നെ നിലവിലുള്ള എളുപ്പവഴികള്‍ ഉപേഷിച്ചും കീശയില്‍ നിന്നുംകൂടുതല്‍ പണംമുടക്കിയും ഒന്നുംചെയ്യുവാന്‍ പോകുന്നില്ല.

സബ്‌വേ ,സ്‌കൈട്രെയിന്‍ എന്നീപേരുകളില്‍ പലേവലിയ പട്ടണങ്ങളിലും സമൂഹ സഞ്ചാരമാര്‍ഗ്ഗങ്ങള്‍ അഥവാ മാസ്സ് ട്രാന്‍സിസ്റ്റ് ഉണ്ട് എന്നാല്‍ അവയില്‍ പലതുംപട്ടണത്തിലെ എല്ലാപൊതുസഞ്ചാരമാര്‍ഗങ്ങളുമായി ഏകോപിച്ചു പ്രവര്‍ത്തിക്കുന്നു.ഇതില്‍ നിന്നും യാത്രക്കാര്‍ക്ക് സമയലാഭീകൂടാതെ പണച്ചിലവും കുറയുന്നു.

ഇതൊന്നും കൊച്ചിന്‍ മെട്രോസംവിധാനത്തിന്റെ ഭാഗമല്ല എന്നാണ് ഞാന്‍മനസിലാക്കുന്നത്.

സ്ഥലപരിമിധികളുള്ള ദേശീയപാതയുടെ നാടുവില്‍ക്കൂടിയും ജനസാന്ദ്രമായ വീഥികളില്‍കൂടിയും ഈട്രെയിന്‍ ഓടിക്കുന്നതിനു ആകാശട്രെയിന്‍ പാതകള്‍ നിര്‍മ്മിച്ചു. എന്നാല്‍ ഈപാളങ്ങള്‍ക്കു പകരംഒരു ആകാശ റോഡായിരുന്നെങ്കില്‍ പൊതുജനത്തിനു കൂടുതല്‍ മെച്ചവുംപൊതുനിരത്തുകളില്‍ ഇന്നു കാണുന്ന ട്രാഫിക് ബ്ലോക്കുകള്‍ക്കൊരു പരിഹാരവുമായേനേ. തുടക്കസമയം ഒട്ടനവധിപേര്‍ ഈയൊരു പുതിയ ട്രെയിനില്‍ കയറണമെന്ന ആഗ്രഹത്തിലും ജിജ്ഞാസയിലും യാത്രകള്‍ നടത്തിയെന്നുവരും എന്നാല്‍ ഇതൊരുസ്ഥിരം യാത്രാ സഹായിആയിട്ട് എത്രപേര്‍ സ്വീകരിക്കും എന്ന് കണ്ടറിയണം?

ഒരു പഴം ചൊല്ലുണ്ട് കാട്ടിലെത്തടി തേവരുടെ ആന. പൊതു ഖജനാവിലെ പണം ആര്‍ക്കു ചേദം. കുറേ രാഷ്ട്രീയക്കാരും ഭരണനേതാക്കളും എന്തോഒരുവലിയ കാര്യംനടത്തി എന്ന ുവീമ്പടിച്ചുനടക്കുന്നു. കാലക്രെമേണ ഈമെട്രോയുടെ പ്രവര്‍ത്തനവും ഒരു പൊതുജനബാധ്യത ആയിമാറും.

ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍ ടെക്‌സാസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക