Image

ഭാര്യയുടെ പേരില്‍ ഇന്‍ഷ്വറന്‍സ്‌ എടുത്ത്‌, രണ്‌ടു ദിവസത്തിനുള്ളില്‍ കൊലപാതകം: ഭര്‍ത്താവിന്‌ 22 വര്‍ഷം തടവ്‌

ജോസ്‌ കുമ്പിളുവേലില്‍ Published on 27 February, 2012
ഭാര്യയുടെ പേരില്‍ ഇന്‍ഷ്വറന്‍സ്‌ എടുത്ത്‌, രണ്‌ടു ദിവസത്തിനുള്ളില്‍ കൊലപാതകം: ഭര്‍ത്താവിന്‌ 22 വര്‍ഷം തടവ്‌
ലണ്‌ടന്‍: ഭാര്യയുടെ പേരില്‍ ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ എടുത്ത ശേഷം രണ്‌ടു ദിവസത്തിനുള്ളില്‍ അവരെ കൊന്നുകളഞ്ഞ ഭര്‍ത്താവിന്‌ കോടതി 22 വര്‍ഷം തടവു ശിക്ഷ വിധിച്ചു.

മുഹമ്മദ്‌ താരിഖ്‌ അസീസ്‌ എന്ന ഏഷ്യന്‍ വംശജനാണ്‌ പ്രതി. നാല്‍പ്പത്തൊന്നുകാരിയായ സറീന ബീബിയാണ്‌ കൊല്ലപ്പെട്ടത്‌. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 16നായിരുന്നു സംഭവം.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗമെന്ന നിലയിലാണ്‌ പ്രതി ഭാര്യയുടെ പേരില്‍ ഇന്‍ഷ്വറന്‍സ്‌ എടുത്ത ശേഷം അവരെ കൊന്നതെന്ന്‌ കോടതിയില്‍ തെളിയിക്കപ്പെട്ടു. അപകടകമരണമെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം.

അഞ്ചു കുട്ടികളാണ്‌ ഈ ദമ്പതികള്‍ക്കുള്ളത്‌. തലയ്‌ക്കടിയേറ്റ്‌ ഒരു മണിക്കൂറിനുശേഷമായിരുന്നു ബീബിയുടെ മരണം. വീട്ടിലെത്തിയ ഒരു പെണ്‍കുട്ടിയാണ്‌ മൃതദേഹം കണ്‌ടെത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക