Image

മിഥുന്‍ മാനുവല്‍ തോമസ്‌ വിവാഹിതനായി

Published on 01 May, 2017
മിഥുന്‍ മാനുവല്‍ തോമസ്‌ വിവാഹിതനായി
സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്‌ വിവാഹിതനായി. വിവാഹ ഫോട്ടോയ്‌ക്കൊപ്പം മിഥുന്‍ തന്നെയാണ്‌ വാര്‍ത്ത തന്റെ പേസ്‌ബുക്ക്‌ പേജിലൂടെ അറിയിച്ചത്‌. ഡോക്ടര്‍ ഫിബിയാണ്‌ വധു. 

 അലമാര എന്ന ചിത്രത്തിന്‌ പിന്നാലെയാണ്‌ മിഥുന്റെ വിവാഹം. നവവധൂവരന്മാരുടെയും സ്‌ത്രീധനമായി കിട്ടിയ ഒരു അലമാരയുടെയും കഥ പറഞ്ഞ ചിത്രം റിലീസ്‌ ചെയ്യുന്നതിന്‌ മുന്‍പ്‌, ഈ സിനിമ പങ്കാളിക്കൊപ്പമിരുന്ന്‌ കാണണം എന്ന്‌ മിഥുന്‍ പറഞ്ഞിരുന്നു. 
 വളരെ ലളിതമായിട്ടാണ്‌ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെയും ഡോക്ടര്‍ ഫിബിയുടെയും വിവാഹം നടന്നത്‌. 

അടുത്ത സുഹൃത്തുക്കഴളും ബന്ധുക്കളും വിവാഹത്തില്‍ പങ്കെടുത്തു. ഫേസ്‌ബുക്കിലൂടെ ഇന്ന്‌ താന്‍ വിവാഹിതനായി എന്ന്‌ ഫേസ്‌ബുക്കിലൂടെയാണ്‌ മിഥുന്‍ മാനുവല്‍ ആരാധകരെ അറിയിച്ചത്‌. 

 ജൂഡ്‌ ആന്റണി ജോസഫ്‌ സംവിധാനം ചെയ്‌ത ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെയാണ്‌ മിഥുന്‍ തന്റെ സിനിമാ യാത്ര ആരംഭിച്ചത്‌.  ആട്‌ ഒരു ഭീകര ജീവിയാണ്‌ എന്ന ചിത്രത്തിലൂടെ മിഥുന്‍ സംവിധാന രംഗത്തെത്തി.   ആന്‍ മരിയ കലിപ്പിലാണ്‌, അലമാര എന്നീ ചിത്രങ്ങളും സംവിധാനം ചെയ്‌തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക