Image

മെല്‍ബണില്‍ 'വെളിച്ചപ്പാടിന്റെ ഭാര്യ’ പ്രകാശനം ചെയ്തു

Published on 01 May, 2017
മെല്‍ബണില്‍ 'വെളിച്ചപ്പാടിന്റെ ഭാര്യ’ പ്രകാശനം ചെയ്തു
മെല്‍ബണ്‍: പ്രഫ. സി. രവിചന്ദ്രന്റെ പുതിയ പുസ്തകം 'വെളിച്ചപ്പാടിന്റെ ഭാര്യ’ മെല്‍ബണില്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ രഞ്ജു ജോസഫിന് പത്രപ്രവര്‍ത്തകനും ഇന്ത്യന്‍ മലയാളി മാഗസിന്‍ എഡിറ്ററുമായ തിരുവല്ലം ഭാസി നല്‍കി പ്രകാശനം നിര്‍വഹിച്ചു. രവിചന്ദ്രന്റെ പതിനാലാമത്തെ പുസ്തകമാണ് 'വെളിച്ചപ്പാടിന്റെ ഭാര്യ’. ഇതാദ്യമായാണ് മറ്റൊരു രാജ്യത്തുവച്ച് പ്രകാശനം ചെയ്യുന്നത്. 

ചടങ്ങില്‍ 'പിന്നോട്ടോടുന്ന മലയാളി’ എന്ന വിഷയത്തില്‍ പ്രഭാഷണവും തുടര്‍ന്നു സംവാദവും അരങ്ങേറി.

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക