Image

പബ്ലിക് സ്പീക്കിംഗ് വര്‍ക് ഷോപ്പ് മേയ് 13ന്

Published on 01 May, 2017
പബ്ലിക് സ്പീക്കിംഗ് വര്‍ക് ഷോപ്പ് മേയ് 13ന്
    സിഡ്‌നി: സിഡ്‌നി മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പബ്ലിക് സ്പീക്കിംഗ് വര്‍ക് ഷോപ്പ് മേയ് 13 ന് (ശനി) നടക്കും. ഉച്ചകഴിഞ്ഞ് 1.30 മുതല്‍ വെന്‍വേര്‍ത് വില്‍ യൂണിറ്റിംഗ് ഹാളിലാണ് പരിപാടി. 

ദൈനംദിന ജീവിതത്തില്‍ പബ്ലിക് സ്പീക്കിംഗിന്റെ ആവശ്യകത കൂടിവരുന്ന ഈ കാലഘട്ടത്തില്‍ അതിനുവേണ്ടി ജനങ്ങളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിക്കുന്നത്. കൃത്യതയും വ്യക്തവുമായ ആശയവിനിമയത്തിന്റെ സാധ്യതകളും അതിന്റെ അവതരണരീതികള്‍ സായത്തമാക്കുവാനുള്ള മാര്‍ഗങ്ങളും കേന്ദ്രീകരിച്ചാണ് പാഠ്യപദ്ധതി ക്രമീകരിച്ചിരിക്കുന്നത്. 

റേഡിയോ അവതാരക, എഴുത്തുകാരി എന്ന നിലയില്‍ പ്രശസ്തയും പബ്ലിക് സ്പീക്കിംഗില്‍ പരിശീലനം നേടുകയും ചെയ്ത ഡോ. എമി റോയിയാണ് ക്ലാസുകള്‍ നയിക്കുന്നത്. 20 ഡോളറാണ് രജിസ്‌ട്രേഷന്‍ ഫീസ്.

വിവരങ്ങള്‍ക്ക്: ജോണ്‍ ജേക്കബ് 0402677259.

റിപ്പോര്‍ട്ട്: ജയിംസ് ചാക്കോ  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക