Image

ഡബ്‌ളിനില്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന് ഊഷ്മള സ്വീകരണം

Published on 01 May, 2017
ഡബ്‌ളിനില്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന് ഊഷ്മള സ്വീകരണം

      ഡബ്ലിന്‍: നോക്കില്‍ നടക്കുന്ന സീറോ മലബാര്‍ സഭയുടെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന് ഊഷ്മള സ്വീകരണം നല്‍കി. 

മേയ് ആറിന് (ശനി) നടക്കുന്ന പത്താം വാര്‍ഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിലും അയര്‍ലന്‍ഡിലെ വിവിധ മാസ് സെന്ററുകളും സന്ദര്‍ശിക്കുന്ന മാര്‍ ചിറപ്പണത്തിനൊപ്പം അപ്പസ്‌തോലിക് വിസിറ്റേഷന്‍ കോഓര്‍ഡിനേറ്ററും സീറോ മലബാര്‍ സഭ റോം വികാരിയുമായ ഫാ. ചെറിയാന്‍ വാരികാട്ടിലും അനുഗമിക്കുന്നുണ്ട്. 

ഡബ്ലിന്‍ വിമാനത്താവളത്തില്‍ നടന്ന സ്വീകരണ ചടങ്ങില്‍ എറണാകുളം അങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മോണ്‍. ആന്റണി പെരുമായന്‍, ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍, കൈക്കാരന്‍ ടിബി മാത്യു, സെക്രട്ടറി ജോണ്‍സന്‍ ചക്കാലക്കല്‍, വിവിധ മാസ് സെന്ററുകളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക