Image

ചേതന യുകെ മേയ് ദിനം ആചരിച്ചു

Published on 01 May, 2017
ചേതന യുകെ മേയ് ദിനം ആചരിച്ചു

 
ലണ്ടന്‍: ലോകമെന്പാടുമുള്ള അധ്വാനവര്‍ഗത്തിന്റെ വിമോചനത്തിനും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ക്കും വേണ്ടി നടന്ന ഐതിഹാസികമായ പോരാട്ടസമരങ്ങളുടെ സ്മരണ പുതുക്കിക്കൊണ്ട് ഓക്‌സ്‌ഫോര്‍ഡിലെ ഹോളിഫാമിലി ചര്‍ച്ച് ഹാളില്‍ പൊതുയോഗം സംഘടിപ്പിച്ചു. 

അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റ് ജനറല്‍ സെക്രട്ടറി ഹര്‍സെവ് ബൈന്‍സ് യോഗം ഉദ്ഘാടനം ചെയ്തു. സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിടീച്ചര്‍ എംപി ടെലിഫോണിലൂടെ പൊതുയോഗത്തെ അഭിസംബോധ ചെയ്തു. തുടര്‍ന്ന് നടന്ന പൊതുചര്‍ച്ചയില്‍ വരാന്‍ പോകുന്ന ജനറല്‍ ഇലക്ഷനില്‍ കുടിയേറ്റവിരുദ്ധ, തൊഴിലാളിവിരുദ്ധ നയങ്ങളുമായി മുന്നോട്ടു പോകുന്ന തീവ്ര വലതുപക്ഷത്തിന്റെ മുഖമായ തെരേസ മേ സര്‍ക്കാരിനെതിരെ ബാലറ്റിലൂടെ പ്രതികരിക്കണമെന്ന് തീരുമാനിച്ചു. വംശീയതയെ തടയുന്നതിനും തൊഴില്‍നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുന്നതിനും ബ്രെക്‌സിറ്റ് നീതിപൂര്‍വ്വവും ജനക്ഷേമകരവുമായി നടപ്പാക്കുന്നതിനും ടോറി ഗവണ്‍മെന്റിനെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് യോഗം വിലയിരുത്തി. സ്‌നേഹവിരുന്നും ചേതന കുടുംബാംഗങ്ങളുടെ കലാപരിപാടികളും പരിപാടിയുടെ ഭാഗമായിരുന്നു.

ചേതന യുകെ ട്രഷറര്‍ ലിയോസ് പോള്‍ അധ്യക്ഷത വഹിച്ചു. ഓക്‌സ്‌ഫോര്‍ഡ് യൂണിറ്റ് സെക്രട്ടറി ഏബ്രഹാം, ബിനു ജോസഫ്, ചേതന യുകെ സെക്രട്ടറി ശ്രീകുമാര്‍, പ്രസിഡന്റ് വിനോ തോമസ്, വൈസ് പ്രസിഡന്റ് സുജു ജോസഫ്, കമ്മിറ്റി അംഗം കോശി തെക്കേക്കര തുടങ്ങിയവര്‍ സംസാരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക