Image

മലയാളി മീഡിയ ഫോറത്തിന് പുതിയ നേതൃത്വം

Published on 01 May, 2017
മലയാളി മീഡിയ ഫോറത്തിന് പുതിയ നേതൃത്വം
    കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറത്തിന്റെ (എംഎംഎഫ്) 2017-18 വര്‍ഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 

മെട്രോ മെഡിക്കല്‍ കെയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക പൊതു യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ സാം പൈനുംമൂട് അധ്യക്ഷത വഹിച്ചു. ഇസ്മായില്‍ പയ്യോളി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സജീവ് കെ.പീറ്റര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കണ്‍വീനര്‍ സലിം കോട്ടയില്‍, ഫാറൂഖ് ഹമദാനി, ഹബീബ് മുറ്റിച്ചൂര്‍, ജനറല്‍ കണ്‍വീനര്‍ ടി.വി. ഹിക്മത്ത് എന്നിവര്‍ പ്രസംഗിച്ചു.

ജനറല്‍ കണ്‍വീനറായി ടി.വി ഹിക്മത്തിനെയും (ദേശാഭിമാനി) കണ്‍വീനര്‍മാരായി നിജാസ് കാസിം (റിപ്പോര്‍ട്ടര്‍ ടിവി), ഗിരീഷ് ഒറ്റപ്പാലം (ജയ് ഹിന്ദ് ടിവി), സത്താര്‍ കുന്നില്‍ (ഓഡിറ്റര്‍) എന്നിവരേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പി.സി.ഹരീഷ്, സലിം കോട്ടയില്‍, തോമസ് മാത്യു കടവില്‍, സജീവ് കെ. പീറ്റര്‍, അബ്ദുള്‍ ഫത്താഹ് തയ്യില്‍, അസീസ് തിക്കൊടി, നൗഫല്‍ മൂടാടി, നിക്‌സന്‍ ജോര്‍ജ്, അനില്‍ കെ. നന്പ്യാര്‍, മുഹമ്മദ് റിയാസ്, സുനോജ് നന്പ്യാര്‍, മുസ്തഫ ഹംസ, ഫാറൂഖ് ഹമദാനി, സത്താര്‍ കുന്നില്‍ എന്നിവരടങ്ങിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഇസ്മായില്‍ പയ്യോളി, സാം പൈനുംമൂട്, സിദ്ദിക്ക് വലിയകത്ത്, ജലിന്‍ തൃപ്പയാര്‍, അന്‍വര്‍ സാദത്ത്, റെജി ഭാസ്‌കര്‍, ഹബീബ് മുറ്റിച്ചൂര്‍ എന്നിവര്‍ കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാക്കളാണ്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക