Image

ദമാമില്‍ ദുരിതത്തിലായ മലയാളികള്‍ സോഷ്യല്‍ ഫോറം ഇടപെടലിനെ തുടര്‍ന്ന് നാടണഞ്ഞു

Published on 01 May, 2017
ദമാമില്‍ ദുരിതത്തിലായ മലയാളികള്‍ സോഷ്യല്‍ ഫോറം ഇടപെടലിനെ തുടര്‍ന്ന് നാടണഞ്ഞു
     ദമാം: ശബളവും ഭക്ഷണവും വെള്ളവും ലഭിക്കാതെ ദുരിതത്തിലായ മലപ്പുറം വെള്ളിയാന്പുറം സ്വദേശികളായ സിദ്ധീഖ്, ലത്തീഫ് എന്നിവര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് നാടഞ്ഞു.

ഒരു വര്‍ഷം മുന്പ് സ്വന്തം നാട്ടുകാരന്‍ നല്‍കിയ വീസയില്‍ അലൂമിനിയം ഫേബ്രിക്കേഷന്‍ ജോലിക്കാണ് ഇരുവരും സൗദിയിലെ അല്‍ കോബാറില്‍ എത്തിയത്. ആദ്യ രണ്ടു മാസം കഴിഞ്ഞപ്പോള്‍ ജോലി കുറവു കാരണം കന്പനി അടച്ചുപൂട്ടി. ഇതിനെതുടര്‍ന്നു സ്‌പോണ്‍സര്‍ നിരന്തരം പുറത്തെ ജോലിക്ക് പറഞ്ഞു വിടുകയും ശന്പളം കിട്ടാതെയുമായി. മാനസികമായി തളര്‍ന്ന ഇവര്‍ പത്ത് മാസത്തിനുശേഷം എക്‌സിറ്റ് ആവശ്യപ്പെട്ടെങ്കിലും സ്‌പോണ്‍സര്‍ വഴങ്ങിയില്ല. ഇത്രയും കാലം അടുത്തുള്ള ഒരു കടക്കാരന്റെ കനിവിലാണ് ഭക്ഷണം കഴിച്ചിരുന്നത്. നിത്യോപയോഗത്തിനു പോലും റൂമില്‍ വെള്ളം ഇല്ലാതെ ദുരിതം അനുഭവിക്കുന്നതിനിടെ, ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖത്തീഫ് ബ്ലോക്ക് കമ്മിറ്റി ട്രഷറര്‍ നിഷാദ് നിലന്പൂര്‍, സെക്രട്ടറി ഷാഫി വെട്ടം ഈ വിവരം അറിയുകയും പ്രശ്‌നത്തില്‍ ഇടപെട്ട് സ്‌പോണ്‍സറുമായി സംസാരിക്കുകയും ചെയ്തു. തുടക്കത്തില്‍ എക്‌സിറ്റ് നല്‍കാന്‍ തയാറാകാതിരുന്ന തൊഴിലുടമ പിന്നീട് സോഷ്യല്‍ ഫോറത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് എക്‌സിറ്റ് പേപ്പറും ടിക്കറ്റും നല്‍കുകയായിരുന്നു. 

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക