Image

ഒഐസിസി റീജണല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

Published on 01 May, 2017
ഒഐസിസി റീജണല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

 
ദമാം: ഒഐസിസി ദമാം റീജണല്‍ കമ്മിറ്റി ഓഫീസിന്റെ പ്രവര്‍ത്തനോദ്ഘാടനം കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് നിര്‍വഹിച്ചു. പുതിയ ഓഫീസ് പ്രവാസലോകത്ത് സംഘടനയിലെ സാധാരണക്കാരായ അംഗങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമാകുമെന്ന് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ഇതിന് മുന്‍കൈ ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അഹമ്മദ് പുളിക്കലിനെ ആര്യാടന്‍ മുഹമ്മദ് അഭിനന്ദിച്ചു.

പുതിയ ഓഫീസില്‍ വിവിധ ഹെല്‍പ് ഡെസ്‌ക്കുകള്‍, ലൈബ്രറി എന്നിവ പ്രവര്‍ത്തിപ്പിക്കുവാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ബദര്‍ അല്‍ റാബി മാനേജിംഗ് ഡയറക്ടര്‍ കൂടിയായ അഹമ്മദ് പുളിക്കല്‍ പറഞ്ഞു. 

റീജണല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് ഹനീഫ് റാവുത്തര്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം ഡിസിസി മുന്‍ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, കൊണ്ടോട്ടി നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കബീര്‍ പുളിക്കല്‍, ഒഐസിസി നേതാക്കളായ അഹമ്മദ് പുളിക്കല്‍, പി.എം.നജീബ്, സി. അബ്ദുല്‍ ഹമീദ്, മന്‍സൂര്‍ പള്ളൂര്‍, ഇ.കെ.സലിം, റഫീഖ് കൂട്ടിലങ്ങാടി എന്നിവര്‍ സംസാരിച്ചു. രമേശ് പാലക്കാട്, പി.എ.നൈസാം, ചന്ദ്രമോഹന്‍, മമ്മൂട്ടി പട്ടാന്പി, സുമേഷ് കാട്ടില്‍, നബീല്‍ നെയ്തല്ലൂര്‍, ഇ.എം.ഷാജി, ജോണ്‍ കോശി, വേണുഗോപാല്‍ തളിപ്പറന്പ്, ശ്യാം പ്രകാശ്, റഫീഖ് നെയ്തതല്ലൂര്‍, ഹമീദ് കണിച്ചാട്ടില്‍, ലാല്‍ അമീന്‍, മുസ്തഫാ നണിയൂര്‍ നന്പ്രം, തോമസ് തൈപ്പറന്പില്‍, സുരേഷ് ഗോപാലന്‍, ടി.പി. റിയാസ്, അഷറഫ് നഹ, സുരേഷ് പാലോട്, നിഷാര്‍ എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക