Image

അറ്റോര്‍ണി സച്ചിന്‍ വര്‍ഗീസ് ജോര്‍ജിയ സ്റ്റേറ്റ് ഹൗസിലേക്ക് മത്സരിക്കുന്നു

Published on 01 May, 2017
അറ്റോര്‍ണി സച്ചിന്‍ വര്‍ഗീസ് ജോര്‍ജിയ സ്റ്റേറ്റ് ഹൗസിലേക്ക്  മത്സരിക്കുന്നു
അറ്റ്‌ലാന്റ: മാവേലിക്കര സ്വദേശി  അറ്റോര്‍ണി സച്ചിന്‍ വര്‍ഗീസ് ജോര്‍ജിയ സ്റ്റേറ്റ് ഹൗസിലേക്ക് (അസംബ്ലി) ഡിസ്ട്രിക്റ്റ് 89-ല്‍ നിന്നു മത്സരിക്കുന്നു.

ഡമോക്രറ്റായ സച്ചിന്‍, ഇപ്പോഴത്തെ മീനോറിട്ടി ലീഡര്‍ സ്റ്റേസി അബ്രാംസ് ഒഴിയുന്ന സീറ്റിലാണു മത്സരിക്കുക. 12 വര്‍ഷമായി റെപ്രസെന്റേറ്റിവ് അബാംസ് (ഡമോക്രാറ്റ്) ആണു ഈ ഡിസ്ട്രിക്ടിനെ പ്രതിനിധീകരിക്കുന്നത്
കരുത്തയായ അവര്‍ സ്ഥാനമൊഴിയുമ്പോള്‍ ജനതാല്പര്യം സംരക്ഷിക്കാന്‍ ശക്തനായ അസംബ്ലി അംഗം ഉണ്ടാകണമെന്നും അതിനു താന്‍ സര്‍വാത്മനാ പ്രവര്‍ത്തിക്കുമെന്നും അറ്റോര്‍ണി സച്ചിന്‍ പറഞ്ഞു.

ഡിസ്ട്രിക്റ്റ് വെട്ടി മുറിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍(ജെറിമാന്‍ഡറിംഗ്)റിപ്പബ്ലിക്കന്‍ പാര്‍ട്ടി ശ്രമിച്ചേക്കാമെന്നും അതിനെതിരെ ശക്തമായ നിലപാട് താന്‍ കൈക്കൊള്ളുമെന്നും സച്ചിന്‍ പറഞ്ഞു. 2011-ല്‍ ഇത്തരമൊരു ശ്രമത്തെ കോടതി വഴി തടയാന്‍ സച്ചിന്‍ പ്രവര്‍ത്തിക്കുകയുണ്ടായി

സ്റ്റേറ്റ് റെപ്രസെന്റേറ്റിവ് സ്‌കോട്ട് ഹോള്‍കോംബ്, സ്റ്റേറ്റ് സെനറ്റര്‍ ഇമ്മാനുവല്‍ ജോണ്‍സ് എന്നിവര്‍ സച്ചിനു പിന്തുണ അറിയിച്ചിട്ടുണ്ട്. ഡിസ്ട്രിക്റ്റ് 89-നെ പ്രതിനിധീകരിക്കാന്‍ തികച്ചും അര്‍ഹനായ വ്യക്തിയാണു സച്ചിന്‍ എന്നു അവര്‍ ചൂണ്ടിക്കാട്ടി.

ജോര്‍ജിയ ലെജിസ്ലേറ്റിവ് ബ്ലാക്ക് കോക്കസ്, ജോര്‍ജിയ അസോസിയേഷന്‍ ഓഫ് ലാറ്റിനോ ഇലക്ടഡ് ഒഫിഷ്യത്സ് എന്നിവയുടെ അറ്റോര്‍ണി ആയി പ്രവര്‍ത്തിച്ചിട്ടുള്ള സച്ചിന്‍ ബോണ്ടുറന്റ് മിക്‌സന്‍ ആന്‍ഡ് എല്‍മോര്‍ എന്ന ലീഗല്‍ സഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നു.

കാന്‍സറിനെ വിജയകരമായി അതിജീവിച്ച വ്യക്തി കൂടിയാണു താന്‍ എന്നു സച്ചിന്റെ വെബ് സൈറ്റില്‍ പറയുന്നു

ഡികാബ് കൗണ്ടിയിലാണുഡിസ്ട്രിക്റ്റ് 89. ഇതിനകം 60,000 ഡോളര്‍ സമാഹരിച്ചിട്ടുണ്ട്.
വിജയിച്ചാല്‍ ജോര്‍ജിയ അസംബ്ലിയിലെത്തുന്ന ആദ്യ ഇന്ത്യാക്കാരനായിരിക്കും മനോജ് സച്ചിന്‍ വര്‍ഗീസ്. 

അറ്റോര്‍ണി സച്ചിന്‍ വര്‍ഗീസ് ജോര്‍ജിയ സ്റ്റേറ്റ് ഹൗസിലേക്ക്  മത്സരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക