Image

ഫോമ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി ICAW പ്രസിഡന്റ് ജോര്‍ജ് വര്‍ക്കി മത്സരിക്കുന്നു

പ്രദീപ് നായര്‍ Published on 02 May, 2017
ഫോമ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി ICAW പ്രസിഡന്റ് ജോര്‍ജ് വര്‍ക്കി മത്സരിക്കുന്നു
ന്യൂയോര്‍ക്ക്: ഫോമായുടെ 2018-2020 കാലയളവിലേക്കുള്ള ഭാരവാഹി തിരഞ്ഞെടുപ്പില്‍ ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയണില്‍ നിന്നും ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് വെസ്റ്റ്‌ചെസ്റ്റര്‍ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം നല്‍കുവാന്‍ തീരുമാനിച്ചതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ 250 ല്‍ പരം കുടുംബാംഗങ്ങളുടെ സ്ഥിര അംഗത്തവുമായി ന്യൂയോര്‍ക്ക് എമ്പയര്‍ റീജയണല്‍ അതിശക്തരായി മാറിയ ICAW ല്‍ നിന്ന് ഫോമ എക്‌സിക്യൂട്ടീവിലേക്ക് ജോര്‍ജ് വര്‍ക്കിയുടെ സ്ഥാനാര്‍ത്ഥിത്വം വെസ്റ്റ്‌ചെസ്റ്ററില്‍ വെച്ചുകൂടിയ പൊതുയോഗം ഐക്യകണ്‌ഠേന അംഗീകരിച്ചു.

എക്‌ണോമിക്‌സില്‍ ബിരുദാനന്തര ബിരുദവും അക്കൗണ്ടില്‍ ബിരുദാനന്തരബിരുദവുമുള്ള ജോര്‍ജ് വര്‍ക്കി വളരെ വര്‍ഷങ്ങളായി ന്യൂയോര്‍ക്കില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു വരുന്നു. കൂടാതെ സാമുദായിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവസാന്നിധ്യമായ ജോര്‍ജ് വര്‍ക്കി, ഫോമയുടെ നേതൃരംഗത്തേക്ക് വരുന്നത് ഫോമയ്ക്ക് തികച്ചും ഒരു മുതല്‍ കൂട്ടാണെന്ന് നിസംശയം ICAW വിലയിരുത്തുന്നു.

ഫോമ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി ICAW പ്രസിഡന്റ് ജോര്‍ജ് വര്‍ക്കി മത്സരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക