Image

ദിവ്യ അയ്യര്‍ ഒരു സര്‍വ്വകലാ വല്ലഭ, ഇനി രാഷ്രീയ രജത നക്ഷത്രം ജി. ശബരിനാഥനു സ്വന്തം (കുര്യന്‍ പാമ്പാടി)

Published on 02 May, 2017
ദിവ്യ അയ്യര്‍ ഒരു സര്‍വ്വകലാ വല്ലഭ, ഇനി രാഷ്രീയ രജത നക്ഷത്രം ജി. ശബരിനാഥനു സ്വന്തം (കുര്യന്‍ പാമ്പാടി)
വയനാട്ടുകാരനും വിനോദസഞ്ചാര രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച ആളുമായ യു. വി. ജോസിന്റെ അസിസ്റ്റന്റ് കലക്ടര്‍ ആയി കോട്ടയത്ത് ആദ്യത്തെ ഐ.ഏ.എസ്. പോസ്റ്റിങ്ങ് ലഭിക്കുമ്പോള്‍ ജനം തന്നെ തോളിലേറ്റി നടക്കുമെന്നു ദിവ്യ എസ്. അയ്യര്‍ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ അതാണ് സംഭവിച്ചത്. "എന്റെ ഏറ്റം നല്ല തുടക്കം" ദിവ്യ എഴുതി.

തിരുവനന്തപുരത്തേക്ക് സ്ഥലം മാറി പോകുമ്പോള്‍ ജനം ഹര്‍ഷാരവം മുഴക്കി അവരെ യാത്രയയച്ചു. നല്ലൊരു ഗായകി, നര്ത്തകി, അഭിനേതാവ്, പ്രഭാഷക, എല്ലാറ്റിലുമേറെ മികച്ച ഒരു ഭരണാധികാരിയും എന്ന പെരെടുത്താണ് ദിവ്യ മടങ്ങിപോയത്.

അവര്‍ രാഷ്ട്രീയ രംഗത്തെ രജത നക്ഷത്രമായ അരുവിക്കരയിലെ ജി. ശബരിനാഥനെ അടുത്ത മാസം വിവാഹം കഴിക്കുന്നു എന്ന ശബരിയുടെ ഫേസ്ബുക്ക് പോസ്റ്റിനു ഏറ്റവുമധികം സ്വാഗതം കിട്ടിയത് കോട്ടയംകാരില്‍ നിന്നാണ്. രണ്ടാമത്, പി.കെ.കുഞ്ഞാലികുട്ടിക്കു വേണ്ടി ശബരി മലപ്പുറത്ത് നടത്തിയ ഉഗ്രന്‍ പ്രചാരണത്തില്‍ ആഹ്ലാദം പൂണ്ട മലപ്പുറംകാരും.

"ശബരിയോടു ആരാധന കൊണ്ടാണോ പ്രേമിച്ചത്" എന്ന ചോദ്യത്തിനു "എനിക്ക് മുന്‍ രാഷ്ട്രപതി ഏ.പി. അബ്ദുല്‍ കലാമിനോടല്ലാതെ ആരോടും ആരാധന തോന്നിയിട്ടില്ല' എന്ന് ദിവ്യയുടെ മറുപടി. തലസ്ഥാനത്തു പോസ്റ്റിങ്ങ് ആയപ്പോഴാണ് ഇരുവരും കണ്ടുമുട്ടുന്നതും പരസ്പരം ആകര്‍ഷിക്കപ്പെടുന്നതും.

തിരുവനന്തപുരം ഹോളി എഞ്ചെല്‍സില്‍ പഠിച്ച ശേഷം വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി. ബി.എസ്. നേടിയ ദിവ്യക്ക് ആദ്യം ഐ.ആര്‍. എസ്. ആണു കിട്ടിയത്. ഫരീദബാദില്‍ നാഷണല്‍ കസ്റ്റംസ് അക്കാദമിയില്‍ പരിശീലനം നടത്തിയ ശേഷം വീണ്ടും സിവില്‍ സര്‍വീസ് പരീക്ഷ എഴുതി നാല്‍പ്പത്തെട്ടാം റാങ്ക് നേടി ഐ.എ.എസ്. കരസ്ഥമാക്കി.

സ്കൂളില്‍ പഠിക്കുമ്പോള്‍ സ്ഥിരമായി കലാതിലകം പട്ടം കിട്ടിയിട്ടുള്ള ദിവ്യ കുച്ചിപുടി, ഒഡീസ്സി, കഥകളി, മോണോ ആക്ട്, ക്ലാസിക്കല്‍ സംഗീതം എന്നിവയില്‍ പ്രവീണയാണ്. എല്ലാവരും വോട്ട് ചെയ്യാന്‍ ആഹാനം ചെയ്തുകൊണ്ട് ദിവ്യ കോട്ടയത്ത് റെക്കോര്‍ഡ് ചെയ്ത ഗാനം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

ഐ.എസ്.ആര്‍.ഒയില്‍ സേവനം ചെയ്ത ശേഷയ്യര്‍ ആണു പിതാവ്. അമ്മ ഭഗവതി അമ്മാള്‍ എസ്.ബി.ടി. ഉദ്യോഗസ്ഥയും. ഏക സഹോദരി നിത്യ ബാംഗളൂരി.ല്‍ ഐ.ടി. ഉദ്യോഗസ്ഥ. തിരുവനന്തപുരത്ത് പാല്‍കുളങ്ങരയില്‍ വീട്.

സ്പീക്കറും വൈദ്യുതി മന്ത്രിയുമായിരുന്ന ജി. കാര്‍ത്തികേയന്റെ രണ്ടു പുത്രന്മാരില്‍ മൂത്തയാളാണ് ജി. ശബരിനാഥന്‍. എക്കണോമിക്‌സില്‍ മാസ്റ്റേഴ്‌സ് എടുത്തു ടാറ്റാ ഇന്സ്റ്റിറ്റിയൂട്ട് ഒഫ് സോഷ്യല്‍ സയന്‍സില്‍ ജോലി ചെയ്യുമ്പോഴാണ് അരുവിക്കരയില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആവശ്യപ്പെട്ടത്. രണ്ടു തവണ വന്‍ വിജയം നേടി. അനന്തപദ്മനഭാനാണ് സഹോദരന്‍.

ചരിത്രത്തിന്റെ ആവര്‍ത്തനമാണ് ശബരി- ദിവ്യ ബന്ധത്തിലൂടെ നടക്കുന്നത്. കാര്‍ത്തികേയന്‍  കോളജ് പ്രൊഫ. ഡോ. സുലേഖയെ  ജീവിത സഖി ആക്കുകയായിരുന്നു.

ദിവ്യ നല്ലൊരു നടി കൂടിയാണ്. മോഡലും. ഐ.എ.എസ്. ജയിക്കാന്‍ ടിപ്പുകള്‍ നല്കുന്ന നാല് പുസ്തകങ്ങ.ള്‍ രചിച്ചിട്ടുമുണ്ട് . അവരുടെ പ്രഭാഷണങ്ങള്‍ ആവേശവും പ്രചോദനവും നല്കുന്നു.
ദിവ്യ അയ്യര്‍ ഒരു സര്‍വ്വകലാ വല്ലഭ, ഇനി രാഷ്രീയ രജത നക്ഷത്രം ജി. ശബരിനാഥനു സ്വന്തം (കുര്യന്‍ പാമ്പാടി)ദിവ്യ അയ്യര്‍ ഒരു സര്‍വ്വകലാ വല്ലഭ, ഇനി രാഷ്രീയ രജത നക്ഷത്രം ജി. ശബരിനാഥനു സ്വന്തം (കുര്യന്‍ പാമ്പാടി)ദിവ്യ അയ്യര്‍ ഒരു സര്‍വ്വകലാ വല്ലഭ, ഇനി രാഷ്രീയ രജത നക്ഷത്രം ജി. ശബരിനാഥനു സ്വന്തം (കുര്യന്‍ പാമ്പാടി)ദിവ്യ അയ്യര്‍ ഒരു സര്‍വ്വകലാ വല്ലഭ, ഇനി രാഷ്രീയ രജത നക്ഷത്രം ജി. ശബരിനാഥനു സ്വന്തം (കുര്യന്‍ പാമ്പാടി)ദിവ്യ അയ്യര്‍ ഒരു സര്‍വ്വകലാ വല്ലഭ, ഇനി രാഷ്രീയ രജത നക്ഷത്രം ജി. ശബരിനാഥനു സ്വന്തം (കുര്യന്‍ പാമ്പാടി)ദിവ്യ അയ്യര്‍ ഒരു സര്‍വ്വകലാ വല്ലഭ, ഇനി രാഷ്രീയ രജത നക്ഷത്രം ജി. ശബരിനാഥനു സ്വന്തം (കുര്യന്‍ പാമ്പാടി)ദിവ്യ അയ്യര്‍ ഒരു സര്‍വ്വകലാ വല്ലഭ, ഇനി രാഷ്രീയ രജത നക്ഷത്രം ജി. ശബരിനാഥനു സ്വന്തം (കുര്യന്‍ പാമ്പാടി)ദിവ്യ അയ്യര്‍ ഒരു സര്‍വ്വകലാ വല്ലഭ, ഇനി രാഷ്രീയ രജത നക്ഷത്രം ജി. ശബരിനാഥനു സ്വന്തം (കുര്യന്‍ പാമ്പാടി)ദിവ്യ അയ്യര്‍ ഒരു സര്‍വ്വകലാ വല്ലഭ, ഇനി രാഷ്രീയ രജത നക്ഷത്രം ജി. ശബരിനാഥനു സ്വന്തം (കുര്യന്‍ പാമ്പാടി)ദിവ്യ അയ്യര്‍ ഒരു സര്‍വ്വകലാ വല്ലഭ, ഇനി രാഷ്രീയ രജത നക്ഷത്രം ജി. ശബരിനാഥനു സ്വന്തം (കുര്യന്‍ പാമ്പാടി)
Join WhatsApp News
comment 2017-05-06 05:26:15
comment
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക