Image

നവയുഗം കോബാര്‍ സിറ്റി യൂണിറ്റിന് പുതിയ നേതൃത്വം നിലവില്‍ വന്നു.

Published on 02 May, 2017
നവയുഗം കോബാര്‍ സിറ്റി യൂണിറ്റിന് പുതിയ നേതൃത്വം നിലവില്‍ വന്നു.

 
അല്‍ ഖോബാര്‍: നവയുഗം സാംസ്‌കാരികവേദിയുടെ കോബാര്‍ സിറ്റി യൂണിറ്റ് കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു.
 
അല്‍ഖോബാര്‍ ഷമാലിയയില്‍, റോബി റോബര്‍ട്ടിന്റെ അധ്യക്ഷതയില്‍ നടന്ന യൂണിറ്റ് കണ്‍വെന്‍ഷന്‍,  നവയുഗം കോബാര്‍ മേഖല ആക്റ്റിങ് സെക്രട്ടറി റഹിം അലനല്ലൂര്‍ ഉത്ഘാടനം ചെയ്തു. അന്‍വര്‍ ആലപ്പുഴ യൂണിറ്റ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹന്‍.ജി നവയുഗം പത്താം വാര്ഷികാഘോഷപരിപാടികളെക്കുറിച്ചു വിശദീകരിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി ജനറല്‍ സെക്രെട്ടറി എം.എ.വാഹിദ്, കോബാര്‍ മേഖല പ്രെസിഡന്റ് അരുണ്‍ ചാത്തന്നൂര്‍ എന്നിവര്‍ ആശംസപ്രസംഗം നടത്തി. രമീസ് സ്വാഗതവും, ബിജിബാല്‍ നന്ദിയും പറഞ്ഞു.
 
 യൂണിറ്റ് കമ്മിറ്റിയുടെ പുതിയ നേതൃത്വത്തെയും കണ്‍വെന്‍ഷന്‍ തെരെഞ്ഞടുത്തു. യൂണിറ്റ് രക്ഷാധികാരിയായി ഉണ്ണികൃഷ്ണന്‍ വള്ളികുന്നത്തെയും, പ്രസിഡന്റായി ബിജിബാലിനെയും, വൈസ് പ്രസിഡന്റായി മുഹമ്മദ് അബുബക്കറെയും, സെക്രെട്ടറിയായി അന്‍വര്‍ ആലപ്പുഴയെയും, ജോയിന്റ് സെക്രെട്ടറിയായി മാധവ് കെ.വാസുദേവിനെയും, ട്രെഷററായി രമീസ് അബ്ദുള്‍ഖാദറിനെയും കണ്‍വെന്‍ഷന്‍ തെരെഞ്ഞെടുത്തു. അബ്ദുള്‍ കലാം, റോബി റോബര്‍ട്ട്, വിജയന്‍, രാഹുല്‍, പ്രശാന്ത്, വേണു, വിജയ് എന്നിവരെ യൂണിറ്റ് എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലേയ്ക്കും തെരെഞ്ഞെടുത്തു.
 
ഫോട്ടോ: നവയുഗം കോബാര്‍ സിറ്റി കമ്മിറ്റി ഭാരവാഹികള്‍.
 
രക്ഷാധികാരി : ഉണ്ണികൃഷ്ണന്‍ വള്ളികുന്നം
പ്രസിഡന്റ് : ബിജിബാല്‍
സെക്രട്ടറി : അന്‍വര്‍ ആലപ്പുഴ
ട്രെഷറര്‍ :  രമീസ് അബ്ദുള്‍ഖാദര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക