Image

കലിപ്പ് റൗഡിയായി നിവിന്‍, റിച്ചി ടീസര്‍

Published on 02 May, 2017
കലിപ്പ് റൗഡിയായി നിവിന്‍, റിച്ചി ടീസര്‍

നിവിന്‍ പോളി നായകനായി എത്തുന്ന ആദ്യ മുഴുനീള തമിഴ് ചിത്രം റിച്ചി റിലീസിന് ഒരുങ്ങുകയാണ്. മാസ് ലുക്കില്‍ റൗഡിയായി നിവിന്‍ എത്തുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. ടീസറില്‍ നിവിനൊപ്പം പ്രകാശ് രാജുമുണ്ട്. മെയ് 11ന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന് വേണ്ടി നിവിന്‍ തന്നെയാണ് ഡബ്ബ് ചെയ്തിട്ടുള്ളതെന്നതാണ് മറ്റൊരു വലിയ പ്രത്യേകത.

രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത ഉല്‍ടവറാ കണ്ടെന്‍തെ എന്ന കന്നഡ ചിത്രത്തിന്റെ തമിഴ് റീമേക്കാണ് റിച്ചി. പ്രൊഫഷണല്‍ റൗഡി കഥാപാത്രമായാണ് ചിത്രത്തില്‍ നിവിന്‍ പ്രത്യക്ഷപ്പെടുന്നത്. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് പേരാണ് ടീസര്‍ കണ്ടത്. നടരാജന്‍ സുബ്രഹ്മണ്യം, ശ്രദ്ധ ശ്രീനാഥ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം തമിഴിലും റിലീസ് ആയിരുന്നു. പിന്നീടെത്തിയ പ്രേമവും തമിഴ്‌നാട്ടില്‍ വന്‍ ഹിറ്റായിരുന്നു. ഇതിനു പിന്നാലെയാണ് റിച്ചി എന്ന മുഴുനീള തമിഴ് ചിത്രം പുറത്തിറങ്ങാന്‍ പോകുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക