Image

സുരഭിയ്‌ക്കെതിരെ കുപ്രചരണവുമായി തമിഴ് മാഗസിന്‍

Published on 02 May, 2017
സുരഭിയ്‌ക്കെതിരെ കുപ്രചരണവുമായി തമിഴ് മാഗസിന്‍
മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സുരഭിയ്‌ക്കെതിരെ അപവാദപ്രചരണവുമായി തമിഴ് മാഗസിന്‍. നിര്‍മ്മാതാവിനൊപ്പം മുറിയില്‍ ഇരുന്നു മദ്യപിച്ച സുരഭി ഹോട്ടലില്‍ ബഹളമുണ്ടാക്കിയെന്നും തുടര്‍ന്ന് ഹോട്ടല്‍ മാനേജര്‍ ഇരുവരേയും ഇറക്കി വിട്ടെന്നുമാണ് തമിഴ് മാഗസിനിലെ വാര്‍ത്ത. വിദാര്‍ത്ഥ് നായകനാകുന്ന വണ്ടി എന്ന തമിഴ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാണ് സുരഭിയെന്നും ഷൂട്ടിംഗിനായി വടപളനിയിലെ ഒരു ഹോട്ടലിലാണ് ടീം അംഗങ്ങള്‍ താമസിച്ചിരുന്നതെന്നും വാര്‍ത്തയില്‍ പറയുന്നു.

ചിത്രത്തിന്റെ നിര്‍മ്മാതാവായ മുഹമ്മദ് നസീറിനൊപ്പം മദ്യപിച്ച് ബഹളമുണ്ടാക്കുകയായിരുന്നു സുരഭി എന്നാണ് വാര്‍ത്തയില്‍ പറയുന്നത്. ഹോട്ടലില്‍ നിന്നും ഇറക്കി വിട്ടതിനെ തുടര്‍ന്ന് വളസര്‍പ്പക്കം എന്ന സ്ഥലത്ത് ഒരു ഗസ്റ്റ് ഹൗസിലാണ് ഇരുവരും താമസിക്കുന്നതെന്നും മാഗസിനില്‍ പറയുന്നു.

എന്നാല്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് നടിയുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. വണ്ടിയുടെ എക്‌സിക്യൂടിവ് പ്രൊഡ്യൂസറാണ് സുരഭിയെന്നത് സത്യമാണ്. പക്ഷെ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നത് തീര്‍ത്തും വാസ്തവ വിരുദ്ധമാണെന്നും അവര്‍ വ്യക്തമാക്കുന്നു.
കുഞ്ഞു കുഞ്ഞു വേഷങ്ങളിലൂടെ ശ്രദ്ധേയയായി മാറിയ നടിയാണ് സുരഭി. തന്റെ ജോലിയില്‍ മാത്രം ശ്രദ്ധിക്കുന്ന സുരഭിയെ കുറിച്ച് മോശമായ യാതൊരു വാര്‍ത്തകളും ഇതുവരേയും കേട്ടിട്ടുമില്ലെന്നും നടിയുടെ സുഹൃത്തുക്കളും മറ്റും സാക്ഷ്യപ്പെടുത്തുന്നു.

എന്നാല്‍ ദേശീയ പുരസ്‌കാരം ലഭിച്ച നടിയെ കുറിച്ച് ഇല്ലാത്ത കഥകള്‍ പ്രചരിപ്പിച്ച് ചില തമിഴ് മാധ്യമങ്ങള്‍ പ്രശസ്തരാകാന്‍ ശ്രമിക്കുകയാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതേസമയം വാര്‍ത്തകളെ കുറിച്ച് നടി ഇതുവരേയും പ്രതികരിച്ചിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക