Image

പുലരിയുടെ സ്‌റ്റേജ് ഷോ ആറിന്

Published on 02 May, 2017
പുലരിയുടെ സ്‌റ്റേജ് ഷോ ആറിന്
മെല്‍ബണ്‍: പുലരി വിക്ടോറിയായുടെ ഈ വര്‍ഷത്തെ സ്‌റ്റേജ് ഷോ മേയ് ആറിന് (ശനി) വൈകുന്നേരം ആറിന് നടക്കും. ഹാമ്റ്റണ്‍ പാര്‍ക്കിലെ റിവര്‍ഗം പെര്‍ ഫോമിംഗ് ആര്‍ട്‌സ് സെന്ററില്‍ നടക്കുന്ന പരിപാടി കൗണ്‍സിലര്‍ അമാന്‍ഡാ സ്റ്റാഫ്ള്‍ഡണ്‍ ഉദ്ഘാടനം ചെയ്യും. താരാരാജ് കുമാര്‍, ഡോ. വി.കെ. വിനേദ് കുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.

വിവിധ കലാപരിപാടികളേടെ അരങ്ങേറുന്ന സ്‌റ്റേജ് ഷോയില്‍ ഗ്രൂപ്പുകളുടെ ക്ലാസിക്കല്‍ ഡാന്‍സുകള്‍, ബോളിവുഡ്, ഫ്യൂഷന്‍ ഡാന്‍സ്, കുച്ചിപ്പുടി, ഗുജറാത്തി ഫോക്ക് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, പിന്നല്‍ തിരുവാതിര പാട്ടുകള്‍ തുടങ്ങിയവ ഈ വര്‍ഷത്തെ വാര്‍ഷികത്തിന്റെ പ്രത്യേകതകളാണ്.

വി. കെയര്‍ഡെന്റല്‍ ആണ് സ്‌റ്റേജ് ഷോയുടെ ഇവന്റ് സ്‌പോണ്‍സറും ജെന്‍ ഫാക് പ്ലാസ്റ്റിക് മേജര്‍ സ്‌പോണ്‍സറുമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക