Image

എംസിസി വിയന്നയുടെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിച്ചു

Published on 02 May, 2017
എംസിസി വിയന്നയുടെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിച്ചു
 കത്തോലിക്ക സമൂഹത്തിന്റെ 2017-21 കാലയളവിലേയ്ക്കുള്ള പാരിഷ് കൗണ്‍സിലിന്റെ തെരഞ്ഞെടുപ്പുഫലം പുറത്തു വിട്ടു. ഏപ്രില്‍ 30ന് ഐസിസിയുടെ രണ്ടു ദേവാലയങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. 361 പേര്‍ വോട്ടു രേഖപ്പെടുത്തി. രണ്ട് വോട്ടുകള്‍ അസാധുവായി. 

ഫിജോ കുരുതുകുളങ്ങരയ്ക്കാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ (306) ലഭിച്ചത്. ബാബു കുടിയിരിക്കലും ഗ്രേഷ്മ പള്ളിക്കുന്നേലും 289 വോട്ടുകള്‍ വീതം നേടി രണ്ടാം സ്ഥാനത്തെത്തി. ഷേര്‍ലി കാരയ്ക്കാട്ട് (280), സിജ പോത്തന്‍ (276), റെജിമോള്‍ എറണാകേരില്‍ (274), ജോര്‍ജ് വടക്കുംചേരില്‍ (272), സിനി പഴേടത്തുപറന്പില്‍ (264), ഡെന്നി കുന്നത്തൂരാന്‍ (262) എന്നിവരും അതാതു അതിരൂപതകള്‍ ഉള്‍പ്പെട്ട മേഖലകളുടെ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടു. 

റവ. ഡോ. തോമസ് താണ്ടപ്പിള്ളി, മുഖ്യ തെരഞ്ഞെടുപ്പ് കണ്‍വീനര്‍ സ്റ്റീഫന്‍ ചെവ്വൂക്കാരന്‍, തോമസ് പടിഞ്ഞാറേകലയില്‍, ജോമി സ്രാന്പിക്കല്‍, തോമസ് പഴേടത്തുപറന്പില്‍, സെബാസ്റ്റ്യന്‍ തേവലക്കര എന്നിവരടങ്ങിയ കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്.

തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ ആദ്യ യോഗം വരും ആഴ്ചകളില്‍ സമ്മേളിക്കും. നിയുക്ത പ്രതിനിധികളില്‍ നിന്നും ജനറല്‍ കണ്‍വീനറെ യോഗം തീരുമാനിക്കും. മറ്റ് അംഗങ്ങളുടെ ചുമതലകളും നടക്കാന്‍ പോകുന്ന സമ്മേളനത്തില്‍ ഏല്‍പ്പിച്ചുകൊടുക്കും. വിശദ വിവരങ്ങള്‍ ഐസിസിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാകും.

റിപ്പോര്‍ട്ട്: ജോബി ആന്റണി  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക