Image

സ്വപ്നം (കവിത: റോസ്)

Published on 02 May, 2017
സ്വപ്നം (കവിത: റോസ്)
മുഖത്തെ കുറ്റിരോമവും ,
നെറ്റിയിലേക്ക് അലസമായി
വീണുകിടക്കുന്ന മുടിയിഴകളും
ആരേയും മോഹിപ്പിക്കും വിധം
സുന്ദരനാണവന്‍.

ചീകിയൊതുക്കാത്ത മുടിയും
ഷേവ് ചെയ്യാത്ത മുഖവും
അലസമായ വസ്ത്രധാരണവും
അവനോടുളള പ്രണയത്തില്‍
ഞാന്‍ ഉന്മാദിനിയാണ്.

പൂര്‍ണ ചന്ദ്രനെ കണ്ടിട്ടുണ്ടൊ .
നോക്കിനിന്നാല്‍ മനസിന്
കുളിര്‍മ തോന്നും വിധം
സുന്ദരമായിരുന്നു.
വിട്ടു പിരിയാന്‍ മടിക്കും പോലെ
എവിടെ പോയാലും കൂടെവരും

ഇന്ന് ചന്ദ്ര ബിമ്പം കാണുമ്പോള്‍
അവനെ ഓര്‍മവരും.
പാല്‍നിലാവില്‍ കുളിച്ചു
നില്‍ക്കുമ്പോള്‍ ഞങ്ങള്‍
ആലിംഗനബദ്ധരായപോലെ

ഞാനാ മുടിയിഴകളില്‍
വിരലോടിച്ച് തോളില്‍
തലചായ്ച്ചിരിക്കുമ്പോള്‍
സമയം പോകുന്നതറിയുന്നില്ല

എന്റെ പ്രണയമേ നീ എന്റെ
ഹൃദയം കണ്ടിട്ടുണ്ടൊ
എന്റെ മുഖം പോലെ
കറുത്ത് വിരൂപമല്ല
എന്റെ ഹൃദയം, സുന്ദരമാണ്,

കാരണം പറയട്ടെ
ഒരു കവിതപോലെ നീ.
നിന്നെ അല്ലാതെ
വേറെ ആരെയാണ്
അവിടെ കാണാന്‍ കഴിയുക.

നീ എന്നിലേക്കൊരിക്കല്‍പോലും
വന്നില്ല എങ്കിലും ഇവിടുന്ന്
യാത്രയാകുവോളം ഇനിയും
നീ മാത്രമായിരീക്കും എന്റെ
ഹൃദയത്തില്‍ എന്ന് അവള്‍.
സ്വപ്നം (കവിത: റോസ്)
Join WhatsApp News
വിദ്യാധരൻ 2017-05-02 17:49:07
എനിക്ക് ഇഷ്ടമാണ് റോസ് 
കരിമുകിൽ കീറിയുദിച്ചുയരും 
സൂര്യരസ്മിയേറ്റു ഇതൾ വിടർത്തും
ചുവുന്നു തുടുത്ത റോസ് 
ശ്യാമ വർണ്ണമെങ്കിലും പ്രിയേ നിനക്ക് 
കോമളമാം ഹൃദയമുണ്ടല്ലോ മതി 
പലനാൾ സ്വപ്‌നം ഒരു നാൾ ഫലിക്കും 
സഫലമായിരിക്കുന്നിന്ന് പ്രിയെ 
വിരിഞ്ഞു നിൽക്കുക ദീർഘ കാലം 
സ്വപ്നമായെന്റെ കിനാവില്ലെന്നും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക