Image

അയര്‍ലണ്ട് ഫാമിലി കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

ജോണ്‍ കൊച്ചുകണ്ടത്തില്‍ Published on 03 May, 2017
അയര്‍ലണ്ട് ഫാമിലി കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
അയര്‍ലണ്ട്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അയര്‍ലണ്ട് ഫാമിലി കോണ്‍ഫറന്‍സ് മെയ് 12 മുതല്‍ 14 വരെ Ovoca Manor Rtereat Cetnre, Co. Wicklow-Â വച്ച് നടത്തപ്പെടും. വിശുദ്ധന്മാരോടുള്ള മധ്യസ്ഥത എന്നതാണ് മുഖ്യ ചിന്താവിഷയം. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനി മുഖ്യാതിഥി ആയിരിക്കും. യു.കെ – യൂറോപ്പ് ആഫ്രിക്ക ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് തിരുമേനി മുഖ്യ നേതൃത്വം നല്‍കും.

ആരാധനകള്‍, വേദപഠനം, ക്ലാസുകള്‍, ആരാധനാ സംഗീത പരിശീലനം, വിവിധ സമ്മേളനങ്ങള്‍, ചര്‍ച്ചകള്‍, കലാപരിപാടികള്‍ എന്നിവ കോണ്‍ഫറന്‍സിന്റെ ഭാഗമായി നടത്തപ്പെടും. അയര്‍ലണ്ടിലെ വൈദീകരായ ഫാ. റ്റി. ജോര്‍ജ്, ഫാ. നൈനാന്‍ പി. കുര്യാക്കോസ്, ഫാ. എല്‍ദോ വര്‍ഗീസ്, ഫാ. അനിഷ് കെ. സാം എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ പള്ളികളില്‍ നിന്നും വിശ്വാസികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. അയര്‍ലണ്ടിലെ സഭാ വിശ്വാസികളുടെ സംഗമം കൂടിയാകും ഈ കോണ്‍ഫറന്‍സ് ദിവസങ്ങള്‍. കോഓര്‍ഡിനേറ്റേഴ്‌സ് ആയ തോമസ് മാത്യു, ഷാജി പി. ജോണ്‍ എന്നിവരുടെ ചുമതലയില്‍ വിവിധ കമ്മറ്റികള്‍ കോണ്‍ഫറന്‍സ് വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.


അയര്‍ലണ്ട് ഫാമിലി കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക