Image

കേരള തനിമയോടെ ഫാഷന്‍ ഷോ

പ്രസാദ് പി Published on 03 May, 2017
കേരള  തനിമയോടെ ഫാഷന്‍ ഷോ
ലോസ് ആഞ്ചെലെസ്: കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ഓം സംഘടിപ്പിച്ച ഫാഷന്‍ ഷോ ജനപങ്കാളിത്തംകൊണ്ടും വര്‍ണ വൈവിധ്യംകൊണ്ടും ശ്രദ്ധേയമായി. സ്വന്തമായി ഒരു സാംസ്‌കാരിക കേന്ദ്രം എന്ന സംഘടനയുടെ വളരെകാലമായുള്ള ആഗ്രഹപൂര്‍ത്തീകരണത്തിനായി നടന്ന ധനസമാഹരണ വിരുന്നിന്റെ ഭാഗമായിരുന്നു അന്‍പതോളം പേര്‍ പങ്കെടുത്ത ഫാഷന്‍ ഷോ. ഏപ്രില്‍ ഇരുപത്തിയൊന്‍പത്തിനു ലൈക് ഫോറെസ്റ്റിലെ തണ്ടൂര്‍ റെസ്‌റ്റോറന്റ് ഹാളില്‍ നടന്ന ചടങ്ങുകള്‍ നിലവിളക്കു കൊളുത്തികൊണ്ടു ശ്രീ രാംദാസ് പിള്ള ഉത്ഘാടനം ചെയ്തു.

കേരളത്തനിമയും പാരമ്പര്യവും ആധുനിക വസ്ത്ര സങ്കല്‍പങ്ങളുമായി ഇഴചേര്‍ത്തു ടീന, ദിവ്യ, സചിത, എന്നിവര്‍ സംവിധാനം ചെയ്ത ഷോയില്‍ രവിവര്‍മ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ കുടിയേറിയ കഥാപാത്രങ്ങള്‍ രംഗത്തെത്തി.  പരമ്പരാഗത വസ്ത്രമായ സാരിയുടെ പരിണാമ കഥ കാണികള്‍ക്കു പരിചയപ്പെടുത്തിയതും, ഇന്ത്യന്‍ പുരാണ, രാഷ്ട്രീയ, കലാ രംഗത്തെ പ്രമുഖരെ തനിമചോരാതെ അവതരിപ്പിച്ചതും ശ്രദ്ധേയമായി. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ തുടങ്ങിയ പരിപാടിയില്‍ ലോസ് ആഞ്ചലസിലെ നൃത്ത സംഘമായ ശിങ്കാര്‍ അവതരിപ്പിച്ച നൃത്തം, 'ലെറ്റസ് സിംഗ്' അവതരിപ്പിച്ച ഗാനമേള എന്നിവയും ആകര്‍ഷകമായി.  ഭാരതത്തിലെ സ്ത്രീ രത്‌നങ്ങളെയും, കഥാപാത്രങ്ങളെയും അമേരിക്കകാര്‍ക്കു പരിചയപെടുത്തിക്കൊടുത്ത ഒന്നായി ഓം സംഘടിപ്പിച്ച ഫാഷന്‍ ഷോ.    പ്രസിഡണ്ട് രമ നായര്‍ സ്വാഗതമാശംസിച്ച്, സെക്രട്ടറി വിനോദ്ബാഹുലേയന്‍ നന്ദി പ്രകാശിപ്പിച്ച   പരിപാടിയില്‍ പാറ്റ് അയ്യര്‍, ബാലന്‍ പണിക്കര്‍, രവി വെള്ളത്തിരി, കെ.പി.ഹരി, എന്നിവര്‍ സംസാരിച്ചു.

കേരള  തനിമയോടെ ഫാഷന്‍ ഷോ
കേരള  തനിമയോടെ ഫാഷന്‍ ഷോ
കേരള  തനിമയോടെ ഫാഷന്‍ ഷോ
കേരള  തനിമയോടെ ഫാഷന്‍ ഷോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക