Image

ആത്മീയ ജീവിതത്തിന്റെ പൂര്‍ണ്ണത അനിവാര്യം: മാര്‍ തേവോദോറോസ്

Published on 04 May, 2017
ആത്മീയ ജീവിതത്തിന്റെ പൂര്‍ണ്ണത അനിവാര്യം: മാര്‍ തേവോദോറോസ്
ഹ്യൂസ്റ്റണ്‍: ആത്മീയ ജീവിതത്തിന്റെ പൂര്‍ണ്ണത ക്രിസ്തീയ ജീവിതം വഴി ആര്‍ജ്ജിക്കുവാന്‍ കഴിയണമെന്ന് കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലിത്താ പ്രസ്താവിച്ചു.

ഫ്രസ്‌നോ ഇല്ലിനോയിസ് സ്ട്രീറ്റിലുള്ള സെന്റ് പോള്‍സ് ആന്റ് സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ നടന്ന എം.എം.വി.എസ്സ് ഹ്യൂസ്റ്റണ്‍ മേഖലാ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തിരുമേനി.

സുഖവും സമൃദ്ധിയും ലഭ്യമാകുന്നതിന് വേണ്ടി ഭൗതിക ജീവിതം രൂപപ്പെടുത്തുന്നതിനാല്‍ സകലവിധമായ ആത്മീക തകര്‍ച്ചയും ധാര്‍മ്മിക അധപതനവും ഉണ്ടാകുന്നു. മലങ്കര സഭയിലെ സ്ത്രീ സമിതികള്‍ ആത്മീയ ജീവിതം രൂപപ്പെടുത്തുവാന്‍ ആദ്ധ്യാതമിക നിറവില്‍ വളരണമെന്ന് തിരുമേനി ഉദ്‌ബോധിപ്പിച്ചു.

വികാരി റവ. ഫാ. ഐസക് ബി. പ്രകാശ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഒാര്‍ത്തഡോക്‌സ് സഭ ഡെപ്യൂട്ടി സെക്രട്ടറി ഫാ. പി. എ ഫിലിപ്പ് ധ്യാന പ്രഭാഷണം നടത്തി. കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസന സെക്രട്ടറി ഫാ.ഫിലിപ്പ് മാത്യൂ, ഫാ.ഡോ.സി.ഓ.വര്‍ഗീസ്, ഫാ.പി.എം ചെറിയാന്‍, ഫാ.വര്‍ഗ്ഗീസ് തോമസ്, സ്മിതാസജി, പുഷ്പാ തോമസ്, ലാലമ്മ ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി.

ഇടവക സെക്രട്ടറി ഷിജിന്‍ തോമസ്സ്, ട്രസ്റ്റി രാജു സ്‌കറിയ എന്നിവര്‍ അറിയിച്ചതാണിത്.

വാര്‍ത്ത: ജീമോന്‍ റാന്നി

ആത്മീയ ജീവിതത്തിന്റെ പൂര്‍ണ്ണത അനിവാര്യം: മാര്‍ തേവോദോറോസ്
ആത്മീയ ജീവിതത്തിന്റെ പൂര്‍ണ്ണത അനിവാര്യം: മാര്‍ തേവോദോറോസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക