Image

എക്‌സ്പാന്‍സസ് ഓഫ് ഗ്രേയ്‌സ് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു

പി.പി. ചെറിയാന്‍ Published on 04 May, 2017
എക്‌സ്പാന്‍സസ് ഓഫ് ഗ്രേയ്‌സ് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു
ഡാലസ് : ഡാലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ സംഘടനാ ഭാരവാഹികളായ ഡോ. സാക്ക് വര്‍ഗീസ് (ലണ്ടന്‍), അറ്റോര്‍ണി ലാല്‍ വര്‍ഗീസ് (ഡാലസ്), ഡോ. ടൈറ്റസ് മാത്യുസ് (കാല്‍ഗറി), റവ. ഡോ. എം.ജെ.ജോസഫ്(കോട്ടയം) എന്നിവര്‍ ചേര്‍ന്ന് രചിച്ച എക്‌സ്പാന്‍സസ് ഓഫ് ഗ്രേയ്‌സ് എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം ഏപ്രില്‍ 27ന് തിരുവല്ലയില്‍ നിര്‍വ്വഹിച്ചു.

ജന്മശതാബ്ദി ആഘോഷിക്കുന്ന മാര്‍ത്തോമാ വലിയ മെത്രാപ്പൊലീത്താ ഫിലിപ്പോസ് മാര്‍ ക്രിസസോസ്റ്റം തിരുമേനിയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച പുസ്തകത്തിന്റെ പ്രസിദ്ധീകരണം തിരുവല്ല സിഎസ്എസ് ആണ് ഏറ്റെടുത്തിരിക്കുന്നത്. ഏപ്രില്‍ 27 ന് തിരുവല്ലായില്‍ നടന്ന ജന്മശതാബ്ദി ആഘോഷചടങ്ങില്‍ മെത്രാപ്പൊലീത്താ ജോസഫ് മാര്‍ത്തോമ്മാ പുസ്തകത്തിന്റെ കോപ്പി ക്രിസോസ്റ്റം തിരുമേനിക്ക് നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്.

പുസ്തകത്തിന്റെ പ്രതികള്‍ മാര്‍ത്തോമ ലിറ്ററേച്ചര്‍ സൊസൈറ്റി (ന്യുയോര്‍ക്ക്), മാര്‍ത്തോമ ബുക്ക് ഡെപ്പോ(തിരുവല്ല), www. amazon.com എന്നിവിടങ്ങളില്‍ ലഭ്യമാണെന്ന് പ്രസാദകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ലാല്‍ വര്‍ഗീസ്(ഡാലസ്) : 214 695 5607
എക്‌സ്പാന്‍സസ് ഓഫ് ഗ്രേയ്‌സ് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു
എക്‌സ്പാന്‍സസ് ഓഫ് ഗ്രേയ്‌സ് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു
എക്‌സ്പാന്‍സസ് ഓഫ് ഗ്രേയ്‌സ് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക