Image

എന്‍.എ.ജി.സി വിഷുദിനാഘോഷം വര്‍ണ്ണാഭമായി

ജോയിച്ചന്‍ പുതുക്കുളം Published on 04 May, 2017
എന്‍.എ.ജി.സി വിഷുദിനാഘോഷം വര്‍ണ്ണാഭമായി
ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ വിഷുദിനാഘോഷം നൈല്‍സിലുള്ള ഗോള്‍ഫ് മെയിന്‍ പാര്‍ക്ക് ഡിസ്ട്രിക്ടില്‍ വച്ചു നടന്നു. സെക്രട്ടറി ജയരാജ് നാരായണന്‍ സദസ്സിനെ സ്വാഗതം ചെയ്തു. പ്രസിഡന്റ് വാസുദേവന്‍ പിള്ള ഭദ്രദീപം കൊളുത്തി വിഷുദിന പരിപാടികള്‍ക്ക് തുടക്കംകുറിച്ചു. അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഏവരേയും വിഷുദിനാശംസകള്‍ അറിയിക്കുകയും സംഘടനയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ കുടുംബാംഗങ്ങളും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നു ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

വിഷുദിനത്തിലെ അനിവാര്യഘടകമായ വിഷുക്കൈനീട്ടം കമ്മിറ്റി മെമ്പറായ ജി.കെ. പിള്ളയും, വിജി നായരും ചേര്‍ന്നു നല്‍കി. ചടങ്ങില്‍ വിവിധ കലാപരിപാടികളും നടന്നു. കലാപരിപാടികളുടെ നേതൃത്വം ഡോ. സുനിതാ നായര്‍ നിര്‍വഹിച്ചു. എന്‍.എസ്.എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് എം.എന്‍.സി നായര്‍ ചടങ്ങില്‍ ആശംസകള്‍ അറിയിക്കുകയും, എന്‍.എസ്.എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. കൂടാതെ രാധാകൃഷ്ണന്‍ നായര്‍, സതീശന്‍ നായര്‍ തുടങ്ങിയവര്‍ വിഷുദിനാശംസകള്‍ നേര്‍ന്നു. എന്‍.എ.ജി.സി നടത്തുവാന്‍ പോകുന്ന മലയാളം ക്ലാസിന്റെ ഔപചാരികമായ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.

മലയാളം ക്ലാസിനു പത്മ പിള്ള, രഘുനായര്‍, കലാ ജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. കുടുംബാംഗങ്ങള്‍ തയാറാക്കിയ രുചികരമായ വിഷു സദ്യയും ഉണ്ടായിരുന്നു. വരുണ്‍ നായര്‍, നന്ദിനി നായര്‍ എന്നിവര്‍ എം.സിമാരായിരുന്നു. കലാപരിപാടികളില്‍ പങ്കെടുത്ത ഏവരേയും ചടങ്ങില്‍ ആദരിച്ചു. ജൂലൈ മാസത്തില്‍ ഡിട്രോയിറ്റില്‍ വച്ചു നടക്കുന്ന ഹിന്ദു കണ്‍വന്‍ഷനെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസന്നന്‍ പിള്ളയും, അരവിന്ദ് പിള്ളയും വിശദീകരിച്ചു. ചടങ്ങില്‍ പങ്കെടുത്ത ഏവര്‍ക്കും ട്രഷറര്‍ വിജു എസ്. നായര്‍ നന്ദി അറിയിച്ചു.

സതീശന്‍ നായര്‍ അറിയിച്ചതാണിത്.
എന്‍.എ.ജി.സി വിഷുദിനാഘോഷം വര്‍ണ്ണാഭമായിഎന്‍.എ.ജി.സി വിഷുദിനാഘോഷം വര്‍ണ്ണാഭമായിഎന്‍.എ.ജി.സി വിഷുദിനാഘോഷം വര്‍ണ്ണാഭമായിഎന്‍.എ.ജി.സി വിഷുദിനാഘോഷം വര്‍ണ്ണാഭമായിഎന്‍.എ.ജി.സി വിഷുദിനാഘോഷം വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക