Image

"ആരോഗ്യം സ്വന്തമാക്കൂ' ഫോമാ വിമന്‍സ് ഫോറം ഹെല്‍ത്ത് സെമിനാര്‍ മെയ് ആറിന് ന്യൂയോര്‍ക്കില്‍

Published on 04 May, 2017
"ആരോഗ്യം സ്വന്തമാക്കൂ' ഫോമാ വിമന്‍സ് ഫോറം ഹെല്‍ത്ത് സെമിനാര്‍ മെയ് ആറിന് ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്: ഫോമാ നാഷണല്‍ വിമന്‍സ് ഫോറം ഉദ്ഘാടനചടങ്ങുകളോടനുബന്ധിച്ചു നടത്തുന്ന ഏകദിനസെമിനാറില്‍ സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ക്ലാസെടുക്കുന്നു.

മധ്യവയസ്സിനുശേഷം സ്ത്രീകള്‍ക്കുണ്ടാകാവുന്ന രോഗങ്ങള്‍, പ്രതിവിധികള്‍, കാന്‍സര്‍ പ്രതിരോധമാര്‍ഗങ്ങള്‍, വാക്‌സിനേഷന്‍സ് മുതലായ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ഈ സെമിനാര്‍.

നോര്‍ത്ത് വെല്‍ റീഗോ പാര്‍ക്കിലെ കാര്‍ഡിയോളജി ഡയറക്ടറും, നോര്‍ത്ത് ഷോര്‍ യൂണിവേഴ്‌സിറ്റിയിലെ ഫാക്കല്‍റ്റിയുമായ പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. നിഷാ പിള്ള, "സ്ത്രീകളും ഹൃദ്രോഗവും' എന്ന വിഷയം ആസ്പദം ആക്കി പ്രഭാഷണം നടത്തും. മികച്ച വാഗ്മിയായ ഡോ.നിഷ നിരവധി സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ "വിമന്‍ ഇന്‍ കാര്‍ഡിയോളജി' അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്.
കാന്‍സര്‍ പ്രിവന്‍ഷന്‍, സ്ക്രീനിംഗ്, ഓസ്റ്റിയോപൊറോസിസ്, മെനോപോസ് സംബന്ധമായ വിഷമതകള്‍ എന്നിവയെക്കുറിച്ച് സംസാരിക്കുന്നത് ന്യൂജേഴ്‌സിയില്‍ ഓങ്കോളജിസ്റ്റായ ഡോ. സാറാ ഈശോ ആയിരിക്കും. ലേക്ക്‌വുഡിലെ ഓഷ്യന്‍ ഹിമറ്റോളജി ആന്‍ഡ് ഓങ്കോളജി എന്ന കാന്‍സര്‍ സെന്റര്‍ മേധാവി ആയ ഡോ.സാറാ, ജനനി മാസികയുടെ ലിറ്റററി എഡിറ്റര്‍ എന്ന നിലയിലും പ്രവര്‍ത്തിക്കുന്നു.

വാക്‌സിനേഷന്‍സിന്റെ ഗുണങ്ങളും പരിമിതികളും കോംപ്ലിക്കേഷന്‍സും ചര്‍ച്ച ചെയ്യുന്നത് ഡോ. സോളിമോള്‍ കുരുവിള ആണ്. കൂടാതെ സദസ്യര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ ചര്‍ച്ച ചെയ്യാനും അവസരം ഉണ്ടായിരിക്കും.

ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ (26 N Tyson Avenue) ആണ് വിമന്‍സ് ഫോറം സെമിനാര്‍. മെയ് ആറ് ശനിയാഴ്ച രാവിലെ കൃത്യം ഒമ്പതുമണിക്ക് സമ്മേളനം ആരംഭിക്കും.

എല്ലാവരെയും ഈ സമ്മേളനത്തിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രവേശനം സൗജന്യം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: Dr. Sarah Easaw: 845-304-4606 Rekha Nair : 347-885-4886 Beena Vallikalam: 773-507-5334 Kusumam Titus: 253-797-0252 Gracy James: 631-455-3868 Lona Abraham: 917-297-0003 Sheela Sreekumar: 732-925-8801 Betty Oommen: 914-523-3593, Rosamma Arackal: 718-619-5561 Laly Kalapurackal: 516-232-4819 Rekha Philip: 267-519-7118
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക