Image

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ് നഴ്‌സസ് ദിനാഘോഷം

ജോയിച്ചന്‍ പുതുക്കുളം Published on 04 May, 2017
 ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ് നഴ്‌സസ് ദിനാഘോഷം
ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ 2017 -ലെ നഴ്‌സസ് ദിനാഘോഷം ഏറെ പുതുമകളോടെ, വലിയ പങ്കാളിത്തത്തോടെ നടത്തി. ഇക്കഴിഞ്ഞ ഏപ്രില്‍ മുപ്പതാം തീയതി സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വച്ചു നടന്ന ആഘോഷങ്ങള്‍ക്ക് പ്രസിഡന്റ് ബീന വള്ളിക്കളം, എക്‌സി. വൈസ് പ്രസിഡന്റ് റെജീന സേവ്യര്‍, വൈസ് പ്രസിഡന്റ് റാണി കാപ്പന്‍, സെക്രട്ടറി സുനീന ചാക്കോ, ട്രഷറര്‍ ലിസി പീറ്റേഴ്‌സ് എന്നിവര്‍ നേതൃത്വം നല്‍കി. ആഘോഷങ്ങള്‍ക്കു മുമ്പ് നടന്ന ജനറല്‍ബോഡിയില്‍ അംഗങ്ങളുടെ ക്രിയാത്മക സാന്നിധ്യം ഉണ്ടായിരുന്നു. വളരെ സമയനിഷ്ഠയോടെ നടന്ന പരിപാടിയില്‍ സുനു തോമസ് അവതാരകയായിരുന്നു.

അനീഷാ മാത്യുവിന്റെ അമേരിക്കന്‍ ദേശീയഗാനാലാപനത്തിനുശേഷം റാണി കാപ്പന്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. മുഖ്യാതിഥിയായ ജയിംസ് ലോവല്‍ ഫെഡറല്‍ ഹെല്‍ത്ത് സെന്ററിലെ സര്‍ജിക്കല്‍ ചീഫ് നഴ്‌സായ ഡോ. കാതറിന്‍ സെര്‍ബിന്‍ ഈവര്‍ഷത്തെ തീം ആയ "നഴ്‌സിംഗ്: ശാരീരിക, മാനസീക, ആത്മീയ സന്തുലിതാവസ്ഥ' എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. ഇന്ത്യന്‍ നഴ്‌സുമാരുടെ ദേശീയ സംഘടനയായ നൈനയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും കുക്ക് കൗണ്ടി ചീഫ് നഴ്‌സിംഗ് ഓഫീസറുമായ ആഗ്‌നസ് തേറാടി ആശംസകള്‍ നേര്‍ന്നു.

സ്വയം ആരോഗ്യപരിപാലനത്തെപ്പറ്റിയും, മാനസീകാരോഗ്യത്തെപ്പറ്റിയും ഏവരും കൂടുതല്‍ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രസിഡന്റ് ബീന വള്ളിക്കളം തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു.

മുഖ്യാതിഥിയായ ഡോ. സെര്‍ബിന്‍, ഷിക്കാഗോയിലെ നഴ്‌സിംഗ് രംഗത്തെ പ്രമുഖ വ്യക്തിത്വമായ മറിയാമ്മ പിള്ള എന്നിവര്‍ അവാര്‍ഡ് ജേതാക്കളായ ആലീസ് വട്ടക്കാട്ട്, ഡോ. മഞ്ജു ദാനിയേല്‍, സൂസന്‍ മാത്യു, എല്‍സമ്മ ലൂക്കോസ്, ജൂനി ജയിംസ് എന്നിവരെ ആദരിച്ചു. സംഘടയുടെ പതിനഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായൊരുക്കുന്ന സുവനീറിന്റെ കവര്‍ പ്രകാശനത്തിന് മുന്‍ പ്രസിഡന്റുമാരായ മേഴ്‌സി കുര്യാക്കോസ്, സാറാ ഗബ്രിയേല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സുവനീര്‍ ചെയര്‍പേഴ്‌സണ്‍ ലിസി പീറ്റേഴ്‌സ് നേതൃത്വം നല്‍കി. ഡോ. സെര്‍ബിനാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. തദവസരത്തില്‍ ധനശേഖരണാര്‍ത്ഥം നടത്തുന്ന റാഫിളിന്റെ കിക്ക്ഓഫ് ചെയര്‍പേഴ്‌സണ്‍ ഗ്രേസി വാച്ചാച്ചിറയുടെ നേതൃത്വത്തില്‍ ആഗ്‌നസ് തേറാടി നിര്‍വഹിച്ചു. മറ്റുള്ള സമ്മേളനങ്ങളില്‍ നിന്നും വ്യത്യസ്തമായി പങ്കെടുത്തവരെല്ലാം വിളക്കു തെളിയിച്ച് ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പ്രതിജ്ഞ ചൊല്ലിയത് എല്ലാ നഴ്‌സുമാര്‍ക്കും ഓര്‍മ്മപുതുക്കലിന്റെ അവസരമായി.

നഴ്‌സ് പ്രാക്ടീസ് ആക്ടിനെക്കുറിച്ച് റെജീന സേവ്യര്‍ വിവിരങ്ങള്‍ നല്‍കി. ഷിജി അലക്‌സ് നടത്തിയ ഐസ് ബ്രേക്കര്‍ സെഷന്‍ ഏറെ താത്പര്യമുളവാക്കി. ഗ്രാന്റ് കാന്യന്‍ യൂണിവേഴ്‌സിറ്റി പ്രതിനിധി, അസോസിയേഷന്‍ മെമ്പര്‍ ആവുകവഴി നേടാവുന്ന ട്യൂഷന്‍ ഡിസ്കൗണ്ടിനെക്കുറിച്ചും തുടര്‍ വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ചും വിശദീകരിച്ചു.

വളരെ പുതുമയാര്‍ന്നതും മികച്ച നിലവാരം പുലര്‍ത്തിയതുമായ കലാവിരുന്നുകള്‍ കാണികളുടെ കണ്ണിനും മനസ്സിനും വിരുന്നായി. കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശോഭാ കോട്ടൂര്‍, ചിന്നു തോട്ടം, സാലി മാളിയേക്കല്‍, മിനി ഏര്‍നാട്ട് എന്നിവര്‍ പരമാവധി നഴ്‌സുമാരേയും, നഴ്‌സിംഗ് വിദ്യാര്‍ത്ഥികളേയും ഉള്‍ക്കൊള്ളിച്ചാണ് കലാവിരുന്ന് ഒരുക്കിയത്.

വിവിധ കമ്മിറ്റികളുടെ ചെയര്‍പേഴ്‌സണ്‍മാരായി പ്രവര്‍ത്തിക്കുന്ന രാധാ നായര്‍, ലിജി മാത്യു, സൂസന്‍ മാത്യു, സിമി ജസ്റ്റോ ജോസഫ്, ഷിജി അലക്‌സ്, ശോഭാ കോട്ടൂര്‍, ഗ്രേസി വാച്ചാച്ചിറ, സുനു തോമസ് എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സ്വാദിഷ്ടമായ ഡിന്നോറുടകൂടിയ ആഘോഷങ്ങളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ആഹ്ലാദകരമായ ഒരു അനുഭവമായിരുന്നു. ഏവര്‍ക്കും സെക്രട്ടറി സുനീന ചാക്കോ നന്ദി പ്രകാശിപ്പിച്ചു. അമേരിക്കയിലെ നഴ്‌സിംഗ് രംഗത്ത് ഇന്ത്യന്‍ സാന്നിധ്യത്തിന്റെ കരുത്ത് വിളിച്ചോതിയ ഈ ആഘോഷപരിപാടികള്‍ക്ക് ഇന്ത്യന്‍ ദേശീയ ഗാനാലാപനത്തോടെ തിരശീല വീണു. ഷിജി അലക്‌സ് അറിയിച്ചതാണിത്.
 ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ് നഴ്‌സസ് ദിനാഘോഷം  ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ് നഴ്‌സസ് ദിനാഘോഷം  ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ് നഴ്‌സസ് ദിനാഘോഷം  ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ് നഴ്‌സസ് ദിനാഘോഷം  ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ് നഴ്‌സസ് ദിനാഘോഷം  ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ് നഴ്‌സസ് ദിനാഘോഷം  ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ് നഴ്‌സസ് ദിനാഘോഷം  ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ് നഴ്‌സസ് ദിനാഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക