Image

സഹ പ്രവര്‍ത്തകയെ രക്ഷിച്ച ഇന്ത്യന്‍ വംശജന് പോലീസ് യൂണിയന്റെ അവാര്‍ഡ്

പി. പി. ചെറിയാന്‍ Published on 05 May, 2017
സഹ പ്രവര്‍ത്തകയെ രക്ഷിച്ച ഇന്ത്യന്‍ വംശജന് പോലീസ് യൂണിയന്റെ അവാര്‍ഡ്
ന്യൂജേഴ്‌സി: റെയില്‍ പാളത്തില്‍ തല കറങ്ങി വീണ സഹ പ്രവര്‍ത്തകയെ അപകടത്തില്‍ നിന്നും രക്ഷിച്ച ഇന്ത്യന്‍ വംശജന്‍ അനില്‍ വന്നവല്ലിക്ക് ന്യൂജേഴ്‌സി പോലീസ് യൂണിയന്റെ വക 1000 ഡോളര്‍ അവാര്‍ഡ്

ന്യൂജേഴ്‌സി എഡിസണ്‍ പ്ലാറ്റ് ഫോമില്‍ ട്രെയ്ന്‍ കാത്തുനില്‍ക്കുകയായിരുന്നു അനില്‍. പെട്ടന്നാണ് റെയില്‍ പാളത്തില്‍ സഹപ്രവര്‍ത്തക കുഴഞ്ഞ് വീഴുന്നത് ശ്രദ്ധയില്‍ പെട്ടത്. പിന്നെ ഒന്നും ആലോച്ചില്ല കൈയ്യിലുണ്ടായിരുന്ന ബാക്ക് പാക്ക്  താഴെ വച്ച് റയില്‍ പാളത്തില്‍ ഇറങ്ങി അബോധാവസ്ഥയിലായ സഹ പ്രവര്‍ത്തകയെ മുകളിലേക്ക് താങ്ങി ഉയര്‍ത്തി രക്ഷിച്ചു. ഇതിനിടയില്‍ ഏതോ തസ്‌ക്കരന്‍ അനിലിന്റെ ബാക്ക് പാക്ക് മോഷ്ടിച്ചു. കാഷും വിലപിടിപ്പുള്ള പലതും അനിലിന് നഷ്ടപ്പെട്ടു.

ഈ വിവരമറിഞ്ഞ ന്യൂജേഴ്‌സി പോലീസ് യൂണിയന്‍ അനിലിന്‍രെ സന്ദര്‍ഭോചിതമായ ഇടപെടലിനെ അഭി ന്ദിക്കുകയും, യൂണിയന്റെ സംഭാവനയായി 1000 ഡോളര്‍ നല്‍കുകയും ചെയ്തു.

അനിലിനെ പോലെയുള്ളവരുടെ സല്‍പ്രവര്‍ത്തിയെ എത്ര പ്രശംസിച്ചാലും മതിയാകില്ല, പോലീസ് ചീഫ് തോമസ് ബ്രയാന്‍ പറഞ്ഞു. അപടത്തില്‍ നിന്നും രക്ഷപ്പെട്ട സഹ പ്രവര്‍കയും അനിലിനെ പ്രത്യേകം അഭിനന്ദിച്ചു. ബാക്ക് പാക്ക്  മോഷ്ടിച്ച തസ്‌ക്കരനെ പോലീസിന് പിടിക്കാനായില്ലെങ്കിലും, തന്റെ  നഷ്ടപ്പെട്ട സാധനങ്ങള്‍ക്ക് പോലീസ് യൂണിയന്‍ നല്‍കിയ അവാര്‍ഡിന് അനില്‍ നന്ദി രേഖപ്പെടുത്തി.


പി. പി. ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക