Image

ലോകത്തില്‍ ആദ്യമായി മര്യാദയില്ലാത്ത വിമാന യാത്രക്കാക്ക് ഇന്ത്യയില്‍ വിലക്ക്

ജോര്‍ജ് ജോണ്‍ Published on 05 May, 2017
ലോകത്തില്‍ ആദ്യമായി മര്യാദയില്ലാത്ത വിമാന യാത്രക്കാക്ക് ഇന്ത്യയില്‍ വിലക്ക്
ഫ്രാങ്ക്ഫര്‍ട്ട്-ന്യൂഡല്‍ഹി: വിമാന യാത്രയില്‍ മര്യാദ കാട്ടാത്തവര്‍ക്ക് ഇന്ത്യയില്‍ മൂന്നു മാസം മുതല്‍ രണ്ടു വര്‍ഷം വരെ യാത്രാവിലക്ക് ഏര്‍പ്പെടുത്തും. ഇന്ത്യന്‍  വ്യോമയാനമന്ത്രാലയമാണ് ഇതുസംബന്ധിച്ച് പുതിയ നിയമം അവതരിപ്പിച്ചത്. വിമാനയാത്രക്കാര്‍ക്കായുള്ള പുതിയ നിയമം പരീക്ഷണാര്‍ത്ഥം അടുത്തമാസം ജൂണ്‍ മാസത്തില്‍ നിലവില്‍ വരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗണപതി രാജു അറിയിച്ചു. യാത്രക്കാരുടെ ആദ്യ പ്രതികരണം അറിഞ്ഞശേഷമാകും ഈ നിയമം സ്ഥിരമായി നടപ്പിലാക്കുക.

പുതിയ നിയമം സംബന്ധിച്ച നിര്‍ദ്ദേശം ഒരു മാസം മുമ്പ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. വിമാനത്തില് മാത്രമല്ല, വിമാനത്താവളത്തില്‍ പ്രശ്‌നം ഉണ്ടാക്കുന്ന യാത്രക്കാര്‍, വിമാനത്താവളത്തിലെ ജീവനക്കാര്‍ക്കെതിരെ അപമര്യാദയായി പെരുമാറുന്നവര്‍, മദ്യപിച്ച് ബഹളമുണ്ടാക്കുന്നവര്‍, സഹയാത്രക്കാരോട് പ്രശ്‌നമുണ്ടാക്കുന്നവര്‍ എന്നിവരെയെല്ലാം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് പുതിയ നിയമം. കരിമ്പട്ടികയിലല്‍ ഉള്‍പ്പെട്ടാല്‍, ചെയ്ത കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് മൂന്നു മാസം മുതല്‍ രണ്ടു വര്‍ഷം വരെ വിമാനയാത്ര ചെയ്യാനാകില്ല. കുറ്റക്യുത്യങ്ങളുടെ ഗൗരവം അനുസരിച്ച് മൂന്നു ലെവലായി തിരിച്ചാണ് ശിക്ഷ നിശ്ചയിക്കുക. യാത്രക്കാരെയോ ജീവനക്കാരെയോ ജീവന് ഭീഷണിയാകുംവിധം ആക്രമിക്കുന്നവരെ രണ്ടു വര്‍ഷം വരെ വിമാനയാത്രയില്‍ നിന്ന് വിലക്കും.


ലോകത്തില്‍ ആദ്യമായി മര്യാദയില്ലാത്ത വിമാന യാത്രക്കാക്ക് ഇന്ത്യയില്‍ വിലക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക