Image

ഹ്യുസ്റ്റണ്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കൊടിയേറ്റ്

ജോയിച്ചന്‍ പുതുക്കുളം Published on 05 May, 2017
ഹ്യുസ്റ്റണ്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കൊടിയേറ്റ്
ഹ്യുസ്റ്റണ്‍ : ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. തന്ത്രി ബ്രഹ്മശ്രീ ദിവാകരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. ചെണ്ട മേളത്തിന്റെ അകമ്പടിയോടെ നടന്ന ഭക്തി നിര്‍ഭരമായ ചടങ്ങില്‍ നൂറു കണക്കിന് ഭക്ത ജനങ്ങളാണ് പങ്കെടുത്തത് . ഹ്യുസ്റ്റണിലെ കോണ്‍സുലേറ്റ് ജനറല്‍ ആര്‍ ഡി ജോഷി മുഖ്യാതിഥി ആയി പങ്കെടുത്തു .മെയ് 13 വരെ നീണ്ടു നില്‍ക്കുന്ന ഉത്സവാഘോഷങ്ങളില്‍ നിരവധി കലാപരിപാടികള്‍ അവതരിപ്പിക്കപ്പെടും. കേരളീയ ക്ഷേത്ര കലകള്‍ അതിന്റെ നിറവോടു കൂടി നോര്‍ത്ത് അമേരിക്കയുടെ മണ്ണില്‍ ക്ഷേത്ര മുറ്റത്തു അവതരിപ്പിക്കപ്പെടുക എന്ന പ്രത്യേകത ഹ്യുസ്റ്റണിലെ ഉത്സവത്തിന് പ്രത്യേക പ്രാധാന്യം നല്കുന്നു .ശാസ്ത്രീയ സംഗീതം ,വിവിധ ഡാന്‍സ് സ്കൂളുകളുടെ ആഭിമുഖ്യത്തില്‍ നൃത്ത നൃത്യങ്ങള്‍ ,കഥകളി തുടങ്ങി വൈവിധ്യ പൂര്‍ണമായ കലാപരിപാടികളാല്‍ സമ്പന്ന മായിരിക്കും ഉത്സവ ദിനങ്ങള്‍ .മെയ് 6 നു പ്രീത ,അനുപമ ,ഗായത്രി ,കൊച്ചുണ്ണി ,തന്ത്രി ദിവാകരന്‍ നമ്പുതിരി എന്നിവര്‍ അണിയിച്ചൊരുക്കുന്ന കഥകളി ,മെയ് 12 ന് കലാശ്രീ ഡോ :സുനന്ദാ നായര്‍ അവതരിപ്പിക്കുന്ന മോഹിനിയാട്ടം ,മെയ് 13 നു ശങ്കരന്‍ നമ്പുതിരി അവതരിപ്പിക്കുന്ന സംഗീത കച്ചേരി എന്നിവ പ്രധാന ആകര്‍ഷണങ്ങള്‍ ആണ് .

ഇതിനു പുറമേ താളവാദ്യങ്ങളുടെ കുലപതിയായ പല്ലാവൂര്‍ ശ്രീകുമാര്‍ മാരാര്‍ ( ശ്രീധരന്‍ ) നേതൃ ത്വം നല്‍കുന്ന വിസ്മയിപ്പിക്കുന്ന ചെമ്പട , പഞ്ചാരി, തായമ്പക, ഇടക്കാ, സോപാനസംഗീതം തുടങ്ങി അസുലഭമായ നാദ താള ദൃശ്യ വിസ്മയങ്ങളുടെ സമന്വയം സാധ്യമാകുന്ന ഉത്സവ രാവുകള്‍ ഹ്യുസ്റ്റണിലെ കലാ സ്‌നേഹികള്‍ക്ക് നവ്യാനുഭവം പകരും.
ഹ്യുസ്റ്റണ്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കൊടിയേറ്റ്ഹ്യുസ്റ്റണ്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കൊടിയേറ്റ്ഹ്യുസ്റ്റണ്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കൊടിയേറ്റ്ഹ്യുസ്റ്റണ്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കൊടിയേറ്റ്ഹ്യുസ്റ്റണ്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കൊടിയേറ്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക