Image

ബിയോണ്ട് വോക്കേഷന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു

Published on 05 May, 2017
ബിയോണ്ട് വോക്കേഷന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു

      മെല്‍ബണ്‍: ട്രാവല്‍ ടൂറിസം രംഗത്ത് മെല്‍ബണ്‍ കേന്ദ്രമായി ബിയോണ്ട് വെക്കേഷന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. കഴിഞ്ഞ പത്ത് വര്‍ഷമായി ട്രാവല്‍ ടൂറിസം രംഗത്ത് പ്രവര്‍ത്തന പരിചയമുള്ള മെല്‍ബണിലെ അറിയപ്പെടുന്ന പെതു പ്രവര്‍ത്തകനായ പ്രസാദ് ഫിലിപ്പാണ് ഇതിന് തുടക്കം കുറിച്ചിരിക്കുന്നത്.

എയര്‍ ലൈനുകളുടെയും ട്രാവല്‍ കന്പനികളുടെയും സാങ്കേതിക ഉപദേശകനായി കഴിഞ്ഞ പത്ത് വര്‍ഷം പ്രവര്‍ത്തിച്ചുള്ള പരിചയം പ്രസാദിന് ഈ രംഗത്ത് മുതല്‍കൂട്ടാവും. 

ബിയോണ്ട് വെക്കേഷന്റെ ഔപചാരികമായ ഉദ്ഘാടനം ഫ്രാങ്ക്സ്റ്റണ്‍ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഷാഡോ മിനിസ്റ്റര്‍ ബ്രാഡ് ബാറ്റിന്‍ നിര്‍വഹിച്ചു. ലോഗോ പ്രകാശനം ആതുരസേവന രംഗത്തെ മെല്‍ബണിലെ പ്രമുഖനായ സാം ജോസഫ് നിര്‍വഹിച്ചു. കേസി കൗണ്‍സിലിലെ കൗണ്‍സിലര്‍ അമാന്‍ഡാ സ്‌റ്റേഫ്ള്‍ഡണ്‍ ചടങ്ങില്‍ അവതാരികയായിരുന്നു. സെന്റ് മേരീസ് യാക്കോബായ പള്ളി വികാരി ഫാ. ജേക്കബ് തോമസ് അനുഗ്രഹ പ്രഭാഷണം നടത്തി. റോട്ടറിക്ലബ് പ്രസിഡന്റ് കെവിന്‍ വാലിഷ്, ജോര്‍ജ് തോമസ്, വിവിധ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. 

ഓസ്‌ട്രേലിയായിലെ ടൂറിസം പ്രദേശങ്ങളെ കൂടാതെ ന്യൂസിലന്‍ഡ്, ഫിജി, ബാലി, തായ്‌ലന്‍ഡ്, വിയറ്റ്‌നാം, ശ്രീലങ്ക, സിങ്കപ്പുര്‍, ഇന്ത്യ, മാല്‍ദ്വീവ്‌സ്, സീഷെല്‍സ്, മിഡില്‍ ഈസ്റ്റ്, അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് കുറഞ്ഞ നിരക്കില്‍ ഹോളി ഡേ പാക്കേജുകളുമായാണ് ബിയോണ്ട് വെക്കേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കേരളത്തിലേയ്ക്കും ഇന്ത്യയുടെ മറ്റ് പ്രധാന പട്ടണങ്ങളിലേയ്ക്കും പ്രത്യേക ഹോളിഡേ ആയുര്‍വേദ, റിസോര്‍ട്ട് പാക്കേജുകളും ബിയോണ്ട് വോക്കേഷന്റെ പ്രത്യേകതയാണ്. കഅഠഅ യുടെ പ്രത്യേക അംഗീകാരവും ലഭ്യമായിട്ടുണ്ട്. ട്രാവല്‍ രംഗത്ത് നിര്‍ദിഷ്ടയോഗ്യതയുള്ളവര്‍ക്ക് പ്രവര്‍ത്തന പരിചയം നേടുന്നതിനും ബിയോണ്ട് വോക്കേഷന്‍ അവസരം ഒരുക്കിയിട്ടുണ്ട്. 

വിവരങ്ങള്‍ക്ക്: 0431742 201, 03 87652380.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക