Image

ഡബ്ല്യുഎംസി ഗ്ലോബല്‍ സാരഥികളെ അനുമോദിച്ചു

Published on 05 May, 2017
ഡബ്ല്യുഎംസി ഗ്ലോബല്‍ സാരഥികളെ അനുമോദിച്ചു
 കൊളോണ്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യുഎംസി) ജര്‍മന്‍ പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ ഡബ്ല്യുഎംസി ഗ്ലോബല്‍ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട മാത്യു ജേക്കബ് (ഗ്ലോബല്‍ പ്രസിഡന്റ്), തോമസ് അറന്പന്‍കുടി (ഗ്ലോബല്‍ ട്രഷറര്‍) എന്നിവരെയും പൗരോഹിത്യവൃത്തിയുടെ സില്‍വര്‍ ജൂബിലിയാഘോഷിക്കുന്ന ഫാ.ജോസ് വടക്കേക്കര സിഎംഐയെയും അനുമോദിച്ചു. 

ജര്‍മനിയിലെ റ്യോസ്‌റാത്ത് സെന്റ് നിക്കോളാസ് ദേവാലയ ഹാളില്‍ കൂടിയ പ്രൊവിന്‍സ് യോഗത്തില്‍ അധ്യക്ഷത വഹിച്ച ചെയര്‍മാന്‍ ജോസ് കുന്പിളുവേലില്‍ നേതാക്കളേയും ജൂബിലേറിയനേയും അനുമോദിച്ച് പ്രസംഗിച്ചു. പ്രൊവിന്‍സ് പ്രസിഡന്റ് ജോളി എം. പടയാട്ടില്‍ മുഖ്യപ്രഭാഷണം നടത്തി സംഘടനയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. 

ഫാ.ജോസ് വടക്കേക്കരക്ക് ചെയര്‍മാന്‍ ജോസ് കുന്പിളുവേലിയും ഡബ്ല്യുഎംസിയുടെ സ്‌നേഹോപഹാരം നല്‍കി. പ്രസിഡന്റ് ജോളി എം. പടയാട്ടില്‍ ഗ്ലോബല്‍ പ്രസിഡന്റ് മാത്യു ജേക്കബിനും പ്രൊവിന്‍സ് സെക്രട്ടറി മേഴ്‌സി തടത്തില്‍ ഗ്ലോബല്‍ ട്രഷററര്‍ തോമസ് അറന്പന്‍കുടിക്കും ബൊക്ക നല്‍കി ആദരിച്ചു.

യെമനില്‍ നിന്നും ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ സലേഷ്യന്‍ സഭാംഗമായ ഫാ.ടോം ഉഴുന്നാലിനെ എത്രയും വേഗം മോചിപ്പിക്കാന്‍ വേണ്ട നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് യോഗത്തില്‍ ഒരു പ്രമേയത്തിലൂടെ ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഡബ്ല്യുഎംസിയുടെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ നടത്തുന്ന നാലാമതു എന്‍ആര്‍കെ സംഗമത്തില്‍ ജര്‍മന്‍ പ്രൊവിന്‍സില്‍ നിന്നും പരമാവധി അംഗങ്ങള്‍ പങ്കെടുക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു. 

ജോളി തടത്തില്‍ (യൂറോപ്പ് റീജണ്‍ ചെയര്‍മാന്‍), ജോസുകുട്ടി കളത്തിപ്പറന്പില്‍ (പ്രൊവിന്‍സ് ട്രഷറര്‍), ഗ്രിഗറി മേടയില്‍ (ഡബ്ല്യുഎംസി യൂറോപ്പ് റീജിയന്‍ പ്രസിഡന്റ്), മുന്‍ ഭാരവാഹികളായ മാത്യു തൈപ്പറന്പില്‍, അച്ചാമ്മ അറന്പന്‍കുടി, സാറാമ്മ ജോസഫ്, ചിന്നു പടയാട്ടില്‍, ജോസ് പുതുശേരി (പ്രസിഡന്റ്, കൊളോണ്‍ കേരള സമാജം), തോമസ് ചക്യാത്ത്(ചീഫ് എഡിറ്റര്‍, രശ്മി ദ്വൈമാസിക), പ്രശസ്ത മൈന്‍ഡ് പവര്‍ മോട്ടിവേഷണല്‍ ട്രെയിനറും സൈക്കോളജിസ്റ്റും നിരവധി പുസ്തകങ്ങളുടെ രചയിതാവുമായ ജോബിന്‍ എസ്. കൊട്ടാരം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക