Image

താമസിക്കുന്ന രാജ്യത്തിന്റെ നിയമങ്ങളെ കുറിച്ചു കൃത്യമായ ധാരണ ഉണ്ടായിരിക്കണം: ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി

Published on 05 May, 2017
താമസിക്കുന്ന രാജ്യത്തിന്റെ നിയമങ്ങളെ കുറിച്ചു കൃത്യമായ ധാരണ ഉണ്ടായിരിക്കണം: ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി
 കുവൈത്ത്: താമസിക്കുന്ന രാജ്യത്തിന്റെ നിയമങ്ങളെ കുറിച്ചു കൃത്യമായ ധാരണ ഉണ്ടായിരിക്കുക എന്നതാണ് പ്രവാസികള്‍ ആദ്യം കൈവരിക്കേണ്ട ഗുണം എന്നും എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്‌പോള്‍ മാത്രം നിയമങ്ങളെ കുറിച്ചു അനേഷിക്കുന്നത് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കാനെ ഉപകരിക്കുകയുള്ളൂവെന്നും ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി യു.എസ്. സിബി പറഞ്ഞു. അന്താരാഷ്ട്ര തൊഴില്‍ ദിനത്തിന്റെ ഭാഗമായി വെല്‍ഫെയര്‍ കേരള കുവൈത്ത് സംഘടിപ്പിച്ച മേയ് ദിന സംഗമം ഫര്‍വാനിയ മെട്രോ മെഡിക്കല്‍ കെയര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃത്യമായ നിയമങ്ങളെ കുറിച്ചു അറിവുള്ളരില്‍ നിന്നു മാത്രമേ സഹായം ചോദിക്കാവൂ എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. 

വെല്‍ഫെയര്‍ കേരള പ്രവാസി റീഹാബിലിറ്റേഷന്‍ കണ്‍വീനര്‍ അഡ്വ. സ്രാന്പിക്കല്‍ സിറാജ് കുവൈത്ത് തൊഴില്‍ നിയമങ്ങളെ കുറിച്ച് ക്ലാസെടുത്തു. ഇന്ത്യന്‍ എംബസിയെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് സിബിയും സദസിന്റെ മറ്റ് അനേഷണങ്ങള്‍ക്ക് വെല്‍ഫയര്‍ കേരള പ്രസിഡന്റ് ഖലീലുറഹ്മാനും മറുപടി നല്‍കി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു അഡ്വ: സുരേഷ് പുളിക്കല്‍ (പാലക്കാട്), അലക്‌സ് പുത്തൂര്‍ (കൊല്ലം) അന്‍വര്‍ സയീദ് (വെല്‍ഫെയര്‍ കേരള) ഹംസ പയ്യന്നൂര്‍ (മെട്രോ ക്ലിനിക്) എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ സി. ഹമീദ്, ഷെയ്ഖ് അലീഷ, ഉമ്മര്‍ കോയ, യൂസഫ് മാറ്റുവെയില്‍ എന്നിവരെ വെല്‍ഫെയര്‍ കേരള വൈസ് പ്രസിഡന്റുമാരായ അനിയന്‍ കുഞ്ഞ്, റസീന മുഹ് യുദ്ധീന്‍, ജനറല്‍ സെക്രട്ടറി മജീദ് നരിക്കോടന്‍ ട്രഷറര്‍ ഷൗക്കത്ത് അലി വളാഞ്ചേരി എന്നിവര്‍ മൊമെന്റോയും പൊന്നാടയും നല്‍കിയും ആദരിച്ചു. വെല്‍ഫെയര്‍ കേരള പ്രസിഡന്റ് ഖലീലുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വിനോദ് പെരേര, സാമൂഹിക വിഭാഗം കണ്‍വീനര്‍ അന്‍വര്‍ ഷാജി എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക