Image

മസ്‌കറ്റില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ മുന്‍കൂര്‍ അനുമതി നേടണം

Published on 05 May, 2017
മസ്‌കറ്റില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ മുന്‍കൂര്‍ അനുമതി നേടണം
 മസ്‌കറ്റ്: ഒമാനില്‍ വാണിജ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് മൂന്നുമാസം മുന്പ് അനുമതി നേടിയിരിക്കണമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം ഉത്തരവിട്ടു. രാജ്യത്ത് സ്വകാര്യസ്ഥാപനങ്ങള്‍ അനുമതി ഇല്ലാതെ പരിപാടികള്‍ സംഘടിപ്പിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ നടപടി.

ഇതനുസരിച്ച് സമ്മേളനം, സെമിനാര്‍, പരിശീലനപരിപാടികള്‍, പഠനങ്ങള്‍, മറ്റ് ഇവന്റുകള്‍ എന്നിവയ്ക്കാണ് മുന്‍കൂര്‍ അനുമതി നേടേണ്ടത്. പരിപാടിയുടെ വിഷയം, രാജ്യത്തിനകത്ത് നിന്നോ പുറത്തുനിന്നോ പങ്കെടുത്ത് സംസാരിക്കുന്നവരുടെ പേരുവിവരങ്ങള്‍, സ്ഥലം, തുടങ്ങുന്നതും അവസാനിക്കുന്നതുമായ സമയം, തുടങ്ങിയ വിവരങ്ങള്‍ അനുമതിക്ക് അപേക്ഷിക്കുന്‌പോള്‍ നല്‍കണമെന്നും അറിയിപ്പില്‍ പറയുന്നു. സമര്‍പ്പിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അനുമതി. 

മതിയായ രേഖകള്‍ സമര്‍പ്പിക്കാത്ത സ്ഥാപനങ്ങള്‍ക്ക് പരിപാടികള്‍ നടത്താന്‍ അനുവദിക്കുന്ന ഹോട്ടലുകള്‍, ഹാള്‍ മാനേജ്‌മെന്റ് എന്നിവര്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും ഉത്തരവില്‍ പറയുന്നു. സംഘടിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും നിയമ നടപടിയുണ്ടാകും.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക