Image

താങ്കള്‍ സെന്‍കുമാറല്ല, വിന്‍കുമാറാണ്, വിന്‍കുമാര്‍..

അനില്‍ പെണ്ണുക്കര Published on 06 May, 2017
താങ്കള്‍ സെന്‍കുമാറല്ല, വിന്‍കുമാറാണ്, വിന്‍കുമാര്‍..
ഒടുവില്‍ സെന്‍കുമാര്‍ വീണ്ടും പോലീസ് മേധാവി. പിണറായി കരുതുപോലെ സങ്കല്പലോകമല്ല ഈ ഉലകം.

ബെഹ്‌റയ്‌ക്കെന്തേ സെന്‍കുമാറിനറിയാതെ പോയി . സര്‍വീസ് ചട്ടങ്ങളൊന്നും അറിഞ്ഞുകൂടായിരുന്നോ ,ഇങ്ങനെ നാണം കെട്ട് ഇറങ്ങിപോകേണ്ടിവരുമെന്നു വിചാരിച്ചില്ലേ. അതാണ് പറയുത് വേഷംകെട്ടിയാല്‍പോരാ അതിനൊത്ത് ആടാന്‍ പഠിക്കണമെന്നു .സെന്‍കുമാറിനു പിന്‍ബലമായ സുപ്രീംകോടതിയുടെ മുന്‍പുള്ള ഉത്തരവ് ബഹ്‌റ വായിച്ചില്ലായിരുന്നോ.സെന്‍കുമാറിനെ വിളയുംമുന്‍പേ പറിച്ചെടുത്തു കളഞ്ഞപ്പോള്‍ ബെഹ്‌റസാര്‍ പിണറായിസൂക്തം ജപിച്ച് കാര്യസിദ്ധി നേടി. പക്ഷേ അപ്പുറത്ത് എറിയാന്‍ അറിയാവുവനെയാണ് ചവുട്ടി പ്പുറത്താക്കുന്നത് എന്നകാര്യം മനസ്സിലാക്കണമായിരുന്നു.

ബെഹറസാറെ, താങ്കള്‍ക്കും ഇതുവരണം. പിള്ള ചത്ത ഒരു തള്ളയുടെ പിരാക്കിനു വല്ല പ്രായശ്ചിത്തവും നോക്കിക്കോ. അറിയുന്നവരെകൊണ്ട് ഒരു രക്ഷ ജപിച്ച് കെട്ട് .. താങ്കള്‍ക്ക് എന്തോ വല്യ കൊഴപ്പം വരാന്‍ പോവ്വാ...

പിണറായിക്കു പാര്‍ട്ടി പിടിക്കാനും അതിലുള്ള എതിരാളികളെ തകര്‍ക്കാനും അറിയാം. അതിനുള്ള വെട്ടും തന്ത്രവും അറിയാം. പക്ഷേ നിയമപ്രകാരം ഏര്‍പ്പെടുത്തപ്പെട്ട ഭരണഘനയ്ക്കു അടിമയായി ഭരിച്ചു സുഖങ്ങളും അവകാശാധികാരങ്ങളും അനുഭവിക്കുമ്പോള്‍ ആ ഭരണഘടനയ്ക്കു വിധേയമായ സുപ്രീംകോടതി വിധിയും അംഗീകരിച്ചേ പറ്റൂ.
സെന്‍കുമാറിന്റെ സര്‍വ്വീസ്കാലത്തിന്റെ നീളം അറിഞ്ഞുകൊണ്ട് കോടതിവിധി നീട്ടികൊണ്ടുപോകാമെന്നു പിണറായിയുടെ ദുര്‍വ്വാശിക്ക് കേരളത്തിന്റെ ഖജനാവ് നല്‌കേണ്ടത് കോടതിച്ചെലവ്. ഉപദേശകന്മാരുടെ വ്യക്തതതേടിപോക്കെ ഒതളങ്ങ നിയമത്തിന്റെ ഓളത്തില്‍ ആടിയാടി അങ്ങ് ഡല്‍ഹിയില്‍ചെപ്പോഴേക്കും ചീഞ്ഞുപോയി.
വ്യക്തമായികാര്യങ്ങള്‍ അറിയാതെ പിണറായിസാറ് ചലിക്കില്ല. വിധിയുടെ പകര്‍പ്പുകിട്ടിയപ്പോഴാണ് അവ്യക്തത, സംശയങ്ങള്‍ ഉയര്‍ന്നു വന്നത് വിധി തയ്യാറാക്കിത്തന്ന പേപ്പറിന്റെ ക്വാളിറ്റിയെപ്പറ്റിയാണ്. മറ്റൊന്ന് ഇതു ടൈപ്പുചെയ്യാന്‍ എന്തുസമയം എടുത്തിരിക്കും? മൂന്ന്, ജഡിജിയദ്ദേഹം ഈ വിധി എഴുതിത്തീര്‍ക്കാന്‍ എന്തുസമയം എടുത്തിരിക്കും? അപ്പോള്‍ അദ്ദേഹം ചായയോ കാപ്പിയോ മറ്റോ കുടിച്ചോ? ഹൊ, അവ്യക്തകള്‍, സംശയങ്ങള്‍... എന്റെ രക്തസാക്ഷി അറുകൊലകളെ, മാര്‍ക്‌സ് തമ്പുരാനെ എന്തെല്ലാം അവ്യക്തതകളാണ് ഈ വിധിയുടെ രൂപത്തിലെത്തി മുതലാളിത്തഡ്രാക്കുള പാവം കമ്മ്യൂണിസ്സത്തിനെ അലട്ടുന്നത് .
അവ്യക്തത തുടരുകയാണ്. ബഹ്‌റയെ ഇനി എവിടെ ഇരുത്തണം. ശങ്കര്‍റെഡ്ഢിയെ എവിടെ ഇരുത്തണം. ആകെ കഫ്യൂഷന്‍. ആറാംതമ്പുരാനായ ജഗാഥനുണ്ടായ അതേ കഫ്യൂഷന്‍. കണിമംഗലംകോവിലകം എങ്ങനെ പൊളിക്കണം. ബോംബുവച്ചാലോ, ആലോചനയിലാണ്. ആലോചിച്ചു സമയം പോകുന്നെങ്കില്‍ പോകട്ടെ .കൊളപ്പുള്ളി അപ്പന്‍ത്തമ്പുരാനോടു ചോദിക്കാം. എന്തായാലും ഐഡിയാ കിട്ടാതിരിക്കില്ല.
ബഹ്‌റ എവിടെങ്കിലും ഇരിക്കട്ടെ ..
അപ്പോള്‍ റെഡ്ഢി?
റെഡ്ഢിയും ഇരുത്തട്ടെ
നെറ്റോയോ?
നടി കുളത്തിലേക്ക് ചാടട്ടെ
അപ്പോള്‍ ക്യാമറയോ?
ക്യാമറയും കൂടെ ചാടട്ടെ
ഖജനാവില്‍ പണം ഉണ്ട്. പിണറായിക്ക് ഉപദേശകരും ഉണ്ട്. തീരുമാനിക്കാനും വാദിക്കാനും ആളുണ്ട്. എന്തായാലും പാര്‍ട്ടി സെക്രട്ടേറിയറ്റിനു മീതെ പറക്കില്ല ഒന്നും.
ലാല്‍സലാം.
സിപിഎം എന്താണെന്ന് ആര്‍ക്കും അറിയില്ല.

അവിടെ ആരാ ചിരിക്കുന്നത്. പിണറായിസാറിന്റെ ഉപദേശകരാണോ.
എന്താ ഇത്ര ചിരി?
പറ്റിച്ചേ... ഉപദേശിച്ചു പറ്റിച്ചേ...
എങ്കിലും എന്റെ സെന്‍കുമാറേ, നിങ്ങള് വെറും സെന്നല്ല,
വിന്‍കുമാറാണ്. വിന്‍കുമാര്‍...
Join WhatsApp News
PHILIP 2017-05-06 08:31:54
ഒരു ദൈവം ഇന്നും പ്രവർത്തിക്കുന്നു . സത്യം ജയിച്ചു . മറ്റു സത്യസന്നദ്ധരായ പൊലിസുകാർക്കു ഒരു നല്ല മാതൃക. സര്ക്കാര് വെറുതെ ചുണ്ണാമ്പ് വച്ച് പൊള്ളിച്ചു...ഈ സർക്കാരിന് ഉപദേശകർ ഒരുപാടുണ്ട് . അതാ പ്രശ്നം . 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക