Image

മേക്ക് ഇന്‍ ഇന്ത്യയുടെ ഉത്തമ മാതൃകയാണ് ബാഹുബലിയെന്ന് വെങ്കയ്യ നായിഡു

Published on 06 May, 2017
മേക്ക് ഇന്‍ ഇന്ത്യയുടെ ഉത്തമ മാതൃകയാണ് ബാഹുബലിയെന്ന് വെങ്കയ്യ നായിഡു
മേക്ക് ഇന്‍ ഇന്ത്യയുടെ ഉത്തമ മാതൃകയാണ് എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ലോകസിനിമയില്‍ ഇന്ത്യയെ അടയാളപ്പെടുത്താന്‍ ബാഹുബലിയിലൂടെ നമുക്ക് സാധിക്കുന്നു, ദങ്കല്‍, സുല്‍ത്താന്‍, എന്നീ ചിത്രങ്ങളോടൊപ്പം ബാഹുബലിയും ലോകത്ത് ഇന്ത്യന്‍ സിനിമയ്ക്ക് പ്രചാരം നേടിക്കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്താകമാനം ബാഹുബലി തരംഗം സൃഷ്ടക്കുകയാണ് ഇപ്പോള്‍. സിനിമാരംഗത്ത് ഒരു ട്രെന്‍ഡ്‌സെറ്ററായി ബാഹുബലി മാറിക്കഴിഞ്ഞു. മേയ്ക്ക് ഇന്‍ ഇന്ത്യയുടെ മികച്ച മാതൃകകളിലൊന്നാണ് ബാഹുബലി, രാജ്യത്തെ ജനങ്ങളില്‍ അഭിമാനുമുണ്ടാക്കും വിധത്തില്‍ ബാഹുബലി പോലെയൊരു ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിച്ച സംവിധായനേയും സംഘത്തേയും താന്‍ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമയുടെ ഭാഷ എല്ലാ രാജ്യങ്ങളിലും എല്ലാ മതത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും സമാനമാണ്. അവിടെ അതിര്‍വരമ്പുകളില്ല. ഭാരതീയ സംസ്‌കാരത്തിന്റെ വൈവിധ്യവും പ്രകൃതി മനോഹാരിതയും ഭാഷയു വരച്ചുകാട്ടാന്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് സാധിച്ചുവെന്നും അദ്ദേഹം നിരീക്ഷിച്ചു. 1913ല്‍ റിലീസ് ചെയ്ത് രാജാ ഹരിശ്ചന്ദ്ര മുതല്‍ ഇന്ത്യന്‍ സിനിമ വലിയ മാറ്റത്തിന്റെ പാതയിലൂടെയാണ് കടന്നുവന്നതെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക