Image

ദേശീയ അവാര്‍ഡിന് മുമ്പേ തന്റെ മറ്റൊരു സ്വപ്നം സഫലമാക്കി ആദിഷ്

Published on 06 May, 2017
ദേശീയ അവാര്‍ഡിന് മുമ്പേ തന്റെ മറ്റൊരു സ്വപ്നം സഫലമാക്കി ആദിഷ്

മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങിയിരിക്കുകയാണ് ആദിഷ്. എന്നാല്‍ ദേശീയ അവാര്‍ഡ് കയ്യിലെത്തും മുന്‍പേ ബാലതാരം ആദിഷിന്റെ ഒരു വലിയ മോഹം സഫലമായിരുന്നു. ഇളയദളപതി വിജയ്!യെ ഒന്നു നേരിട്ട് കാണെണമെന്ന ആദിഷിന്റെ സ്വപ്നമാണ് സഫലമായത്.

ദേശീയപുരസ്‌ക്കാരനേട്ടം കൈവരിച്ച തന്റെ കുഞ്ഞ് ആരാധകനെ വിജയ് പൊന്നാടയിട്ട് ആദരിക്കുകയും ചെയ്തു. ജിയോ ബേബി സംവിധാനം ചെയ്ത കുഞ്ഞു ദൈവം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ആദിഷ് പ്രവീണിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്.

കൂട്ടുകാരിക്കായി ചികിത്സാ സഹായം തേടുന്ന ഔസേപ്പച്ചന്‍ എന്ന കുട്ടിയുടെ വേഷം മാണ് ആദിഷ് ഹൃദയ ഹാരിയായി അവതരിപ്പിച്ചത്. ബെന്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര അരങ്ങേറ്റം നടത്തിയ ആദിഷ് ഒരുമുത്തശ്ശിഗദ കട്ടപ്പനയിലെ ഋത്വിക് ഋോഷന്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കാലി ചെങ്ങല്‍ ജ്ഞാനോദയം സ്‌കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ആദിഷ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക