Image

കൊളോണില്‍ നമ്മുടെ ലോകം ചര്‍ച്ചാവേദി എട്ടിന്

Published on 06 May, 2017
കൊളോണില്‍ നമ്മുടെ ലോകം ചര്‍ച്ചാവേദി എട്ടിന്
  കൊളോണ്‍: നമ്മുടെ ലോകം മാസികയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ 29 വര്‍ഷമായി നടത്തിവരുന്ന ചര്‍ച്ചാവേദിയുടെ ഈ വര്‍ഷത്തെ സമ്മേളനം മേയ് എട്ടിന് (തിങ്കള്‍) നടക്കും. വൈകുന്നേരം ആറു മുതല്‍ നമ്മുടെ ലോകം മാസിക ഓഫീസില്‍ (ആള്‍ട്ടെ വിപ്പര്‍ഫ്യൂര്‍ത്തര്‍ സ്ട്രാസെ 53, കൊളോണ്‍ 51065) ആണ് പരിപാടി. 

മൂന്നു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ചര്‍ച്ചകളില്‍ മാസികയുടെ കഴിഞ്ഞ ലക്കങ്ങളിലെ വിഷയങ്ങളെക്കുറിച്ചും ന്ധജന്മനാട്ടിലേയ്ക്ക് തീര്‍ത്തും തിരിച്ചുപോകണോ?’ എന്ന വിഷയത്തില്‍ ജര്‍മനിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ജോസ് പുന്നാംപറന്പിലിന്റെ നേതൃത്വത്തില്‍ ചര്‍ച്ചയും നടക്കും. ജോസ് അരീക്കാടന്‍, നിര്‍മല ഫെര്‍ണാണ്ടസ് എന്നിവരാണ് ചര്‍ച്ച നയിക്കുന്നത്. ചടങ്ങില്‍ മാസികയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം എഡ്വേര്‍ഡ് നസ്രത്തിനും കുടുംബത്തിനും യാത്രയയപ്പ് നല്‍കും. 

ഇന്ത്യ ഉള്‍പ്പെടെ മുപ്പതിലധികം രാജ്യങ്ങളില്‍ വായനക്കാരുള്ള ന്ധനമ്മുടെ ലോകം മാസിക’ കൊളോണ്‍ അതിരൂപത കര്‍ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ജയിംസ് കടപ്പള്ളി ചീഫ് എഡിറ്ററും ജോസ് പുതുശേരി, ഇന്നസെന്റ് കാരുവള്ളി എന്നിവര്‍ മാനേജിംഗ് എഡിറ്റര്‍മാരും പ്രസന്ന പിള്ള, വില്‍സണ്‍ കെ. തോമസ് എന്നിവര്‍ എഡിറ്റര്‍മാരും ഡോ. ജോര്‍ജ് ഓണക്കൂര്‍ കള്‍സള്‍ട്ടിംഗ് എഡിറ്റര്‍ ആയും പ്രവര്‍ത്തിയ്ക്കുന്നു.

വിവരങ്ങള്‍ക്ക് 0176 56434579.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക