Image

അയര്‍ലന്‍ഡിലെ സീറോ മലബാര്‍ സഭയുടെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ സമാപനവും നോക്ക് തീര്‍ഥാടനവും

Published on 06 May, 2017
അയര്‍ലന്‍ഡിലെ സീറോ മലബാര്‍ സഭയുടെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ സമാപനവും നോക്ക് തീര്‍ഥാടനവും
     ഡബ്ലിന്‍: അയര്‍ലന്‍ഡിലെ സീറോ മലബാര്‍ സഭയുടെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ സമാപനവും നോക്ക് തീര്‍ഥാടനവും സ്മരണിക പ്രകാശനവും മേയ് ആറിന് (ശനി) നടക്കും. രാവിലെ 10.45ന് നോക്ക് മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്‌റ്റോലിക വിസിറ്റേറ്റര്‍ ബിഷപ് സ്റ്റീഫന്‍ ചിറപ്പണത് മുഖ്യതിഥിയായി പങ്കെടുത്ത് സ്മരണികയുടെ പ്രകാശനം നിര്‍വഹിക്കും. അപ്പസ്‌റ്റോലിക വിസിറ്റേഷന്‍ കോഓര്‍ഡിനേറ്ററും സീറോ മലബാര്‍ സഭ റോം വികാരിയുമായ ഫാ. ചെറിയാന്‍ വാരികാട്ടും ആഘോഷപരിപാടികളില്‍ പങ്കെടുക്കും.

സീറോ മലബാര്‍ സഭയ്ക്ക് അയര്‍ലന്‍ഡില്‍ ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി അര്‍പ്പിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും നടക്കും. 

സീറോ മലബാര്‍ സഭ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ മോണ്‍. ആന്റണി പെരുമായന്‍ (ബെല്‍ഫാസ്റ്റ്), ഫാ. പോള്‍ മോരേലി (ബെല്‍ഫാസ്റ്റ്), ഫാ. ജോസഫ് കറുകയില്‍ (ഡെറി), ഫാ. ജോസ് ഭരണികുളങ്ങര (ഡബ്ലിന്‍), ഫാ. ആന്റണി ചീരംവേലില്‍ (ഡബ്ലിന്‍), ഫാ. സെബാസ്റ്റ്യന്‍ അറയ്ക്കല്‍ (കോര്‍ക്ക്), ഫാ. റോബിന്‍ തോമസ് (ലീമെറിക്), ഫാ. റെജി ചെറുവന്‍കാലായില്‍ ങഇആട (ലോംഗ്‌ഫോര്‍ഡ്), ഫാ.മാര്‍ട്ടിന്‍ പൊറോകാരന്‍ (ഡണ്‍ഡാല്‍ക്ക്, കാവാന്‍, കില്‍കെനി) , ഫാ.അക്വിനോ മാളിയേക്കല്‍ (വെക്‌സ്‌ഫോര്‍ഡ്), ഫാ. ജയ്‌സണ്‍ കുത്തനാപ്പിളില്‍ (ഗാല്‍വേ), ഫാ. പോള്‍ തെറ്റയില്‍ (ക്ലോണ്‍മെല്‍) എന്നിവരുടെയും അയര്‍ലന്‍ഡ് സീറോ മലബാര്‍ സഭ അഡ്‌ഹോക് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

നോക്ക് മരിയന്‍ തീര്‍ഥാടനത്തിലും ദശാബ്ദി ആഘോഷങ്ങളിലും മുഴുവന്‍ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി മോണ്‍. ആന്റണി പെരുമായന്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക